Chapter Title : ♥️അവിരാമം♥️ 5 [കർണ്ണൻ]
വിധം മനസ്സിൽ പതിപ്പിച്ചെടുത്തു ആ മുഖത്തെയും ആ രൂപത്തെയും.
ഒപ്പം അവൾ തിരിച്ചറിഞ്ഞു ഉമ്മയുടൊപ്പം നിന്ന മൂന്നാമനെ...അൻവർ .....
ഉമ്മയുടെ അവിഹിതത്തിന് കൂട്ട് നില്കുന്നത് സ്വന്തം മകൻ...
അൻവറിന്റെ ബൈക്കിൽ കയറി അയാൾ പോകുന്നത് നിറകണ്ണുകളോടെ അവൾ നോക്കി നിന്നു.
സത്യത്തിന്റെ മുഖം എപ്പോഴും വികൃതം ആയിരിക്കും എന്നുള്ള തിരിച്ചറിവിൽ അവൾ ആകെ തകർന്നു പോയി..
ഉമ്മയ്ക്ക് പകരം ആയിട്ടല്ല ഉമ്മയായി തന്നെ കണ്ട ആൾ മറ്റൊരാൾക്ക് തന്നെ കാഴ്ച വയ്ക്കാനുള്ള കെണി ഒരുക്കിയിരിക്കുന്നു. അതിനു കൂട്ട് നില്കുന്നത് അനിയനായി കണ്ടവനും..
തിരികെ കട്ടിലിൽ വന്നു അതെ കിടപ്പു തുടർന്ന ഫാസിയ ഉമ്മ വന്നതും കട്ടിലിൽ കയറി കിടന്നതും ഒരു ദീർഘ നിശ്വാസം എടുത്തു ഉറക്കത്തിലേക്കു കടന്നതും ഒക്കെ അവൾ അറിയുന്നുണ്ടായിരുന്നു.
ഉറക്കത്തിലെ ഉമ്മയുടെ ശ്വാസ താളം പോലും അവൾക്കു അരോചകം ആയി തീർന്നു...
പിറ്റേന്ന് ഞായറാഴ്ച അവധി ദിവസം... പതിവിലും വൈകി മുറി വിട്ടു പുറത്തു വരാതിരുന്ന ഫാസിയയുടെ അടുത്തേക്ക് ഉപ്പ വന്നിരുന്നു...
കണ്ണടച്ച് കിടന്നിരുന്ന അവളുടെ നെറുകയിൽ അയാൾ തലോടിയതും അവൾ ഞെട്ടി പിടഞ്ഞെണീറ്റു......
ഉപ്പയാണ് എന്ന് തിരിച്ചറിഞ്ഞതും അവളിലെ പിടപ്പു അടങ്ങി...
എന്തെ മോളെ അനക്ക് എന്താ പറ്റിയെ... മുഖം ഒക്കെ വല്ലാണ്ട്..
അറിയില്ല ഉപ്പ.. എന്തോ ഒരു വല്ലായ്മ പോലെ.. ഒട്ടും സുഖം തോന്നണില്ല... തലയൊക്കെ വല്ലാണ്ട് വേദനിക്കുന്നു....
എന്നാ മോളു റെഡിയാവു.. നമക്ക് ആസ്പത്രീല് പോക....
വേണ്ടുപ്പ... എനക്ക് ഒന്ന് ഉറങ്ങിയാ മതി..
ഓൾടെ പീരിയഡ് ഡേറ്റ് ആവാറായിട്ടുണ്ട് ഇക്ക... ചിലപ്പോ അയിന്റെ ആവും...
ഇടയിലേക്ക് കയറി വന്ന ഹസീന
💬 Comments
View all comments