Chapter Title : ♥️അവിരാമം♥️ 5 [കർണ്ണൻ]
ഇറങ്ങി പോയി....
ഓരോ നിമിഷവും അവളുടെ മുന്നിൽ ചെറുതാവുന്നത് പോലെ അവനു തോന്നി..
താൻ അറിഞ്ഞു കൊണ്ട് ആർക്കും ഒരു ദ്രോഹവും ഇത് വരെ ചെയ്തിട്ടില്ല പിന്നെ എന്താണാവോ ഇങ്ങനെ...
മാപ്പ് പറയാൻ ചെന്നപ്പോളും കിട്ടുന്നത് അവഗണയും അപമാനവും മാത്രം.
പക്ഷെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി താൻ അനുഭവിച്ചിട്ടുള്ള അപമാനം വച്ചു നോക്കിയാൽ ഇപ്പോളുണ്ടാകുന്നതൊന്നും ഒന്നുവല്ല എന്നത് അവനും തോന്നി
ഹിരൺ ചാർജിലിട്ട ഫോൺ എടുത്തു സമയം നോക്കി ഉച്ചയ്ക്ക് 1.30
രണ്ടു ദിവസത്തെ ക്ഷീണത്തിന്റെ ആവും സമയം പോയതൊന്നും അറിഞ്ഞില്ല. ഇച്ചേയി വന്നു കാണുവോ.. 10 മണി ഒക്കെ ആവുമ്പൊ എത്തേണ്ടതാണ്.. ഇച്ചേയി കൂടെ ഇല്ലേ വട്ടായി പോകും ഈ അവസ്ഥയിൽ..
ഉറക്കച്ചടവ് പൂർണ്ണമായും വിട്ട് മാറാത്തതിനാൽ അവൻ ഒരു കുളിയും കൂടെ പാസാക്കി. കുളിയെല്ലാം കഴിഞ്ഞു പുറത്തിറങ്ങി ബാൽകണിയിൽ ചെന്ന് ഹിരൺ വെറുതെ പുറം കാഴ്ചകളിലേക്ക് നോക്കിയിരുന്നു. പപ്പയുടെ വീടിനുള്ളിൽ ഇച്ചേയിയുടെ കാർ കണ്ടതോടെ ഹിരണിനു മനസ്സിൽ ഒരു ആശ്വാസം തോന്നി തുടങ്ങി..
വയറു കത്തുന്നുണ്ടല്ലോ ദൈവമേ രണ്ടു ദിവസമായി എന്തേലും ഒന്ന് കഴിച്ചിട്ട്
വയറിൽ തടവികൊണ്ട് നിന്നപ്പോളാണ് പിന്നിൽ ഒരു കൊലുസിന്റെ ശബ്ദം കേട്ടത്...
ആഹാ വന്നോ അപ്പു മാമന്റെ കുറുമ്പി...
ഹിരൺ തിരിഞ്ഞു നോക്കിയപ്പോൾ ഒരു കുഞ്ഞുടുപ്പും ഇട്ടു കയ്യും കെട്ടി ചുണ്ടും കൂർപ്പിച്ചുനിക്കുവാണ് ഇവ.....
എസ്തർ ഇവ മരിയ. ബിൻസിയുടെയും സിബിയുടെയും 5 വയസുള്ള ഏക മകൾ..
പോ.. ഞാൻ അപ്പുമാമനോട് പിണങ്ങി...
ഹിരൺ ചെന്ന് ഇവയുടെ മുന്നിൽ മുട്ട് കുത്തി നിന്നു അവളെ രണ്ടു കൈ കൊണ്ടും തന്നിലേക്ക്
💬 Comments
View all comments