Chapter Title : ♥️അവിരാമം♥️ 5 [കർണ്ണൻ]
ചേർത്ത് പിടിച്ചു.
അയ്യോ.. അതെന്തിനാ കുറുമ്പി മാമനോട് പിണങ്ങിയത്....
മാമന്റെ കല്യാണത്തിന് എന്നെ കൊണ്ട് പോയില്ലല്ലോ...
അയ്യേ അതിനു കുറുമ്പിയോട് ആരാ പറഞ്ഞത് മാമന്റെ കല്യാണം ആയിരുന്നു എന്ന്...
അമ്മമ്മേം അമ്മേം ഒക്കെ പറഞ്ഞല്ലോ....
അത് കുറുമ്പിയെ ചുമ്മാ കളിപ്പിക്കാൻ പറഞ്ഞതാട്ടോ...കുറുമ്പിയെ കൂട്ടാതെ മാമൻ അങ്ങനെ പോകുവോ...
ഹിരൺ അവളെ വാരിയെടുത്തു അവളുടെ രണ്ടു കവിളിലും മുത്തം കൊടുത്തു...
തിരിച്ചു അവളും അവനെ ചുറ്റി പിടിച്ചു അവന്റെ നെഞ്ചോടു ചേർന്ന് കിടന്നു..
ആ സമയം ബിൻസി ഇരുവർക്കും ഇടയിലേക്ക് കയറി വന്നു. പിന്നാലെ നിരഞ്ജനയും..
നിരഞ്ജനയെ കണ്ടതോടെ ഇവ ഹിരണിന്റെ കയ്യിൽ നിന്നും കുതറി ഇറങ്ങി നിരഞ്ജനയുടെ അടുത്തേക്ക് പാഞ്ഞു. എങ്ങനെയാണോ ഹിരണിന്റെ കൈകളിൽ ഇരുന്നത് ഒട്ടും വ്യത്യാസം ഇല്ലാതെ തന്നെ ഇവ നിരഞ്ജനയുടെ നെഞ്ചോടു ചേർന്ന് കിടന്നു.
ഇത്ര പെട്ടെന്ന് ഇവയെ കയ്യിൽ എടുത്തോ.. പരിചയം ഇല്ലാത്തവരോട് അങ്ങനെ അത്ര അറ്റാച്ച്മെന്റ്റ് ഒന്നും ഇവ കാണിക്കാറില്ല. മാത്രമല്ല താനുണ്ടെങ്കിൽ അവൾ ആരുടേയും കയ്യിൽ പോകാറും ഇല്ല. ഹിരണിനു അത് ഒരു അത്ഭുതം തന്നെ ആയിരുന്നു.ഒപ്പം നിരഞ്ജനയോടു ഒരല്പം ഈഗോയും തോന്നാതിരുന്നില്ല.
ഇവയെ കൊഞ്ചിച്ചു കൊണ്ട് നിരഞ്ജന മുറി വിട്ട് അകലുന്നതു വരെ അവൻ കണ്ണെടുക്കാതെ നോക്കി നിന്നു.
ആരുടേയും അടുത്ത് പോകാത്ത പെണ്ണാ.. നിരഞ്ജനയെ കണ്ടതിൽ പിന്നെ അവളെ മാത്രം മതി എന്നായി.....
ബിൻസിയുടെ സംസാരമാണ് ഹിരണിനെ യഥാർത്യത്തിലയ്ക്കു കൊണ്ട് വന്നത്..
റിൻസി വിളിക്കുവോ വല്ലതും ചെയ്‌തോ.. ഇന്ന് വരും എന്നാ പോയപ്പോ പറഞ്ഞത്.. ആശംസകൾ എന്നൊരു മെസ്സേജ് അയച്ചിട്ടുണ്ടായിരുന്നു.. എന്തോ എന്നോട് അകൽച്ച കാണിക്കുന്നത്
💬 Comments
View all comments