Chapter Title : ♥️അവിരാമം♥️ 5 [കർണ്ണൻ]
പോലെ തോന്നുന്നു.. തോന്നൽ അല്ല സത്യം ആണ്.. ഈ സംഭവം നടന്നതിനു ശേഷം ആ ഒരു മെസ്സേജ് മാത്രേ ഉണ്ടായിരുന്നുള്ളു......
വിളിച്ചിരുന്നു.. ഒരാഴ്ച കൂടി കഴിഞ്ഞേ ഉള്ളു റിസർചിന്റെ എന്തോ പേപ്പർ വർക്ക് ഉണ്ട് പോലും.....
അത് നുണ പറഞ്ഞതാവും ഇങ്ങോട്ട് വന്നാൽ ഞാനുമായി കാണേണ്ടി വരില്ലേ.... എന്നോട് ഇപ്പൊ ദേഷ്യവും വെറുപ്പും ഒക്കെ ആയിക്കാണും...
ഏയ്.. അവൾക്കു നിന്നോട് അങ്ങനെ പിണങ്ങി ഇരിക്കാനൊന്നും പറ്റില്ല.. പിന്നെ നിന്റെ കല്യാണത്തിന് കാര്യസ്ഥ ആവും എന്ന് പറഞ്ഞു നടന്നിരുന്നവളല്ലേ.. ഏതു സാഹചര്യത്തിൽ നടന്നു എന്ന് പറഞ്ഞാലും അവൾ ഇല്ലാതെ പോയതിന്റെ ദുഃഖം അവൾക്കു കാണാതിരിക്കില്ല .. നിന്നോട് മിണ്ടാൻ ഇപ്പൊ കാണിക്കുന്ന മടി അതിന്റെ ഒക്കെ ആവും...
മ്മ്...
അവൾ ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു...
ആരൊക്കെ നിന്നെ കുറ്റപ്പെടുത്തിയാലും ഒറ്റപ്പെടുത്തിയാലും അവൾ നിന്റെ ഒപ്പം നിന്നേനെ.. നിങ്ങളെ പോലെ ഇത്ര ആഴത്തിൽ മനസിലാക്കിയവരെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല....
ഇച്ചേയി പറഞ്ഞ ഉപമയിൽ അവന്റെ മനസ്സിൽ അഭിമാനം വാനോളം ഉയർന്നു. പക്ഷെ അധികം വൈകാതെ തന്നെ അവന്റെ മനസ്സ് വീണ്ടും കലങ്ങി മറിഞ്ഞു
പരസ്പരം മനസിലാക്കി പോലും.. ഓർമ വച്ച നാൾ മുതൽ മനസ്സിൽ സ്വന്തം പെണ്ണായി കണ്ടവൾ. സ്വന്തമാക്കണമെന്ന് മറ്റെന്തിനെക്കാളും ആഗ്രഹിച്ചവൾ. പരസ്പരം മനസിലാക്കിയിരുന്നു എങ്കിൽ എന്ത് കൊണ്ട് അവൾ എന്റെ സ്നേഹം തിരിച്ചറിയാതെ പോയി.. എനിക്ക് എന്ത് കൊണ്ട് എന്റെ സ്നേഹം അവൾക്കു മനസിലാക്കി കൊടുക്കാൻ സാധിച്ചില്ല.
ആർത്തലച്ച കടൽ പോലെ കലങ്ങി മറിഞ്ഞ മനസിന്റെ പ്രതിബിബം കണക്കെ കണ്ണിൽ നീർതുള്ളികൾ
💬 Comments
View all comments