Chapter Title : ♥️അവിരാമം♥️ 5 [കർണ്ണൻ]
ഇറ്റാൻ തുടങ്ങുന്നു എന്ന് ബോധ മനസ്സിൽ തിരിച്ചറിഞ്ഞ ഹിരൺ ആ സന്ദർഭം മറ്റൊരു വഴിക്കു തിരിക്കാനായി പരിശ്രമം നടത്തി ബിൻസിയോടായി വീണ്ടും ചോദ്യങ്ങൾ ചോദിച്ചു തുടങ്ങി...
ഇച്ചേയി എപ്പോളാ വന്നത്....
ഞാൻ ഒരു 10 മണി ഒക്കെ ആയപ്പോ വന്നു...
നോക്കുമ്പോ നീ നല്ല ഉറക്കം ആയിരുന്നു. അതാ ഞാൻ പിന്നെ വിളിക്കാതിരുന്നത്....
രണ്ടു ദിവസത്തെ ഉറക്ക ക്ഷീണം മൊത്തം ഉണ്ടായിരുന്നു.... ഉറങ്ങി പോയി...
ഉറങ്ങുന്നത് കണ്ടപ്പോ വിളിക്കാനും തോന്നിയില്ല.. പിന്നെ നിരഞ്ജനയോടു സംസാരിച്ചു അങ്ങനെ ഇരുന്നു...
ഏഹ്... അവളോട് സംസാരിച്ചോ.. അവൾ എന്താ പറഞ്ഞത്.. എന്തിനാ എന്തിനാ അവൾ ഇങ്ങനെ ....
നിരഞ്ജന പറഞ്ഞത് എന്തെന്ന് അറിയാനുള്ള ത്വരയിൽ ഹിരൺ ചോദ്യങ്ങൾ ഒന്നിന് പിറകെ ഒന്നായി തൊടുത്തു വിട്ടു....
നമ്മൾ കരുതിയത് പോലെ തന്നെ...
എന്ത്...
വിവാഹത്തിന്റെ തലേ ദിവസം മറ്റൊരു പയ്യന്റെ കൂടെ നാട്ടുകാർ പിടിച്ച പെണ്ണിന് ഇതല്ലാതെ വേറെ എന്ത് ചെയ്യാൻ പറ്റും.....
പയ്യന്റെ വീട്ടുകാർ കല്യാണത്തിൽ നിന്നും പിന്മാറി.. കൂടാതെ മറ്റുള്ളവർ ഒരു രാത്രി കൊണ്ട് മെനഞ്ഞെടുത്ത കഥകളും... വീട്ടുകാരുടെ അഭിമാനത്തിന് കൂടുതൽ ക്ഷതം ഏൽക്കാതിരിക്കാൻ നീ ആരെന്നു പോലും അറിയാതെ നിനക്ക് മുന്നിൽ കഴുത്തു നീട്ടി ..
അതാണ് സംഭവിച്ചത്....
ഇച്ചേയി...
അതെ... അമ്മമാർ അപമാനിതർ ആവുന്നത് കണ്ടപ്പോൾ നീ എന്ത് നിലപാടാണോ എടുത്തത് അത് തന്നെ അവളും എടുത്തു....
തെളിഞ്ഞു തുടങ്ങിയ ഹിരണിന്റെ മനസിലെ പ്രതീക്ഷകൾക്ക് മംഗലേൽക്കുന്ന വാക്കുകൾ ആയിരുന്നു ബിൻസിയുടെ മറുപടിയിൽ ഉണ്ടായിരുന്നത്.
പൊതുവെ മൂഡ് ഓഫ് ആയിരുന്ന ഹിരണിന്റെ മുഖ ഭാവം വീണ്ടും ഇരുണ്ടു കൂടുന്നത്
💬 Comments
View all comments