Chapter Title : ♥️അവിരാമം♥️ 5 [കർണ്ണൻ]
കണ്ട ബിൻസി തുടർന്നു.
ഇതൊക്കെ ഞാൻ ചോദിച്ചപ്പോൾ അവൾ പറഞ്ഞ മറുപടികൾ മാത്രം ആണ്. സത്യം ആകാം ചിലപ്പോൾ കള്ളം ആകാം. അത് അറിയണമെങ്കിൽ കുറച്ചു ദിവസം കാത്തിരിക്കേണ്ടി വരും. അവൾ പറഞ്ഞത് കള്ളം ആണ് നിന്നെ എല്ലാം അറിഞ്ഞു വച്ചു കൊണ്ട് ചതിച്ചത് ആണെങ്കിൽ അവളെ നിന്റെ ജീവിതത്തിൽ നിന്നും പുറത്താക്കാൻ ഞാൻ തന്നെ മുന്നിട്ടിറങ്ങും..
അപ്പൊ അവൾ പറഞ്ഞത് സത്യം ആണെങ്കിൽ...
അത് തീരുമാനിക്കേണ്ടത് നീയാണ് നീയും നിരഞ്ജനയും ചേർന്നാണ്..
ഒന്നുവില്ല എന്റെ തീരുമാനം എനിക്ക് ഇതുമായി മുന്നോട്ടു പോകാൻ പറ്റില്ല എന്ന് തന്നെയാണ്...അവളുടെ തീരുമാനം എന്ത് തന്നെ ആയാലും എനിക്ക് അത് ഒരു വിഷയം അല്ല..
അവൾ പോകാൻ തയ്യാറായില്ല എങ്കിൽ ...
എടുത്തു ഞാൻ പുറത്തേയ്ക്ക് ഏറിയും ഈ വീട്ടിന്നു.. അത്രേ ഉള്ളു...
അത് പട്ടിയും പൂച്ചയും ഒന്നുവല്ല നീ താലി കെട്ടിയ പെണ്ണാണ്.. ഇനി ഡിവോഴ്സിന് മൂവ് ചെയ്താലും നമ്മുടെ നാട്ടിലെ നിയമവും കോടതിയും ഒക്കെ അവൾക്കു അനുകൂലമായെ നില്ക്കു. ഇനി ഡിവോഴ്സ് കിട്ടിയാൽ തന്നെ ജീവിതകാലം നീ ചിലവിനു കൊടുക്കേണ്ടിയും വരും അത് നിന്റെ ജീവിതത്തിൽ മറ്റൊരു ബാധ്യത ആവും. അതാ ഞാൻ പറഞ്ഞത് ഇത് രമ്യതയിലൂടെ പരിഹരിക്കണം എന്ന്...
ഞാൻ അവളെ ജീവിതത്തിൽ കൂടെ കൂട്ടണം എന്നാണോ ഇച്ചേയി പറഞ്ഞു വരുന്നത്...
എന്റെ മോനൂ നീ ആദ്യം ഒന്ന് സമാധാനപ്പെടു.
ആകെ രണ്ടു ദിവസം ആയെ ഉള്ളു ആദ്യം ഇതിന്റെ നിജസ്ഥിതി ഒക്കെ അറിയട്ടെ. അതുവരെ നീ ഒന്ന് ക്ഷെമിക്കു. എന്തായാലും ഇങ്ങനൊക്കെ സംഭവിച്ചു പോയില്ലേ. ഇതൊന്നും
💬 Comments
View all comments