Chapter Title : ♥️അവിരാമം♥️ 5 [കർണ്ണൻ]
ആരുടേം തെറ്റാവില്ല.
ഹിരൺ പിന്നെ ഒന്നും സംസാരിക്കാൻ നിന്നില്ല. ബാൽകണിയിൽ നിന്നും വിദൂരതയിലേക്ക് കണ്ണും നട്ടിരുന്നു...
നിനക്ക് വിശക്കുന്നില്ലേ വാ കഴിക്കാം...
എനിക്ക് വേണ്ട...
ഇവിടെ ആരും ഒന്നും കഴിച്ചിട്ടില്ല അമ്മയും ആ പെണ്ണും ഒന്നും....
അവർക്കു വിശക്കുമ്പോ കഴിച്ചോളും..
നീ കഴിക്കാതെ കഴിക്കില്ല എന്ന വാശിയില അമ്മ. ആരും ഒന്നും കഴിക്കാതെ എത്ര ദിവസം ഇങ്ങനെ നടക്കും...
എനിക്ക് എന്തായാലും വേണ്ട...
വാടാ ഇവിടെ... നിന്നെ കൊണ്ട് കഴിപ്പിക്കാൻ പറ്റുവൊന്ന് ഞാൻ ഒന്ന് നോക്കട്ടെ...
ബിനിസി ഹിരണിന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് താഴേക്കു ചെന്നു. കൈ വിടുവിച്ചു പോകാനുള്ള ശ്രെമം നടത്തി നോക്കി എങ്കിലും അവൻ വിജയിച്ചില്ല.
ഡെയിനിങ് ടേബിളിൽ വിളമ്പി വച്ച ആഹാരത്തിനു മുന്നിൽ ബിൻസി അവനെ കൊണ്ടിരുത്തി.
തനിക്കു എതിരെ ഉള്ള കസേരയിൽ അമ്മയും മറ്റൊന്നിൽ നീരഞ്ജനയും ഇരിക്കുന്നുണ്ടായിരുന്നു.
നിരഞ്ജനയുടെ മുന്നിലെ പാത്രത്തിൽ വിളമ്പിയിരുന്ന ആഹാരത്തിൽ നിന്നും അല്പം നുള്ളി ഇവയ്ക്കു കൊടുക്കുന്നത് ഒഴിച്ചാൽ ആരും തന്നെ ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല.
ഇതെന്താ ആരും ഒന്നും കഴിക്കാത്തത് ഇവിടെ എല്ലാവരും നിരാഹാര സമരത്തിൽ ആണോ...
ബിൻസിയുടെ ചോദ്യം കേട്ടു അമ്മ തല ഉയർത്തി നോക്കി വീണ്ടും തല താഴ്ത്തി ഇരുന്നു
മോനൂട്ടൻ കഴിക്കാത്തതിന്റെ പേരിൽ ആരും പട്ടിണി കിടക്കേണ്ട. അവൻ കഴിച്ചോളും...
ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ട് ബിൻസി ഹിരണിന്റെ പാത്രത്തിലേക്കു കറികൾ വിളമ്പി.
കഴിക്ക്.....
ബിൻസി അല്പം കടുപ്പിച്ചു....
ഹിരൺ തല ഉയർത്തി ഒന്ന് നോക്കി.. അമ്മ അപ്പോളും തല കുനിച്ചു തന്നെ ഇരിക്കുന്നു. ഈ സംഭവത്തിന് ശേഷം അമ്മ തന്നോട് ഒന്നും
💬 Comments
View all comments