Chapter Title : ♥️അവിരാമം♥️ 5 [കർണ്ണൻ]
നമ്മൾ കയറി ഇറങ്ങുന്നത്.....
സാമൂവലിന്റെ വായിൽ നിന്നും ആരോചകമായ സംസാരം കേട്ടതും രാജീവ് ബൈക്ക് സ്റ്റാറ്റൻറ് ചെയ്തതും പിന്നിലും വന്നു നിന്നു രണ്ടു സ്കോർപിയോ....
അതിൽ നിന്നും സാമൂവലിന്റെ പത്തിൽ കുറയാത്ത ഗുണ്ടകൾ വന്നിറങ്ങിയതും രാജീവ് ഞൊടിയിടയിൽ ബൈക്ക് സ്റ്റാർട്ട് ആക്കി മിന്നൽ വേഗത്തിൽ കിട്ടിയ ഗ്യാപ്പിലൂടെ കുതിച്ചു.
കാരണം എടുത്തു ചാട്ടം അവിടെ വിലപ്പോവില്ല എന്ന് രാജീവിന് നന്നായി മനസിലായിരുന്നു.
ആവേശത്തിൽ അവരുമായി മല്ലിടാൻ നിന്നാൽ ഉറപ്പായും ഫാസിയയെ സംരക്ഷിക്കാൻ കഴിഞ്ഞു എന്ന് വരില്ലായിരുന്നു..
ഏറെ ദൂരം പിന്തുടർന്ന് വന്ന സാമൂവലിനും കൂട്ടർക്കും മുന്നിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട രാജീവും ഫാസിയയും ആ പോക്ക് നേരെ ബാംഗ്ളൂർക്കു വച്ചു പിടിച്ചു.
അവിടെ അത്ര വേഗം അവർക്കു കണ്ടെത്താൻ കഴിയില്ല എന്ന് രാജീവിന് ഉറപ്പായിരുന്നു.
തന്റെ ഒപ്പം നില്കുന്നത് രാജീവിന്റെ ജീവന് ആപത്താണ് എന്ന് തിരിച്ചറിവിൽ അവനിൽ നിന്നും ഒഴിഞ്ഞു പോവാനുള്ള വിഭലമായ ഒരു ശ്രെമം ഫാസിയ നടത്തി നോക്കി. മറ്റൊരു വിവാഹം കഴിക്കാൻ തയ്യാറായാൽ താൻ ഒഴിഞ്ഞു മാറി നിക്കാം എന്ന രാജീവിന്റെ ഒറ്റ ഡയലോഗിൽ അവൾ ആ അദ്ധ്യായം അടച്ചു. രാജീവിനെ മറന്നു ഒരു നിമിഷം പോലും നില്കുന്നത് പോലും അവളുടെ ചിന്തകൾക്ക് അപ്പുറം ആയിരുന്നു.....
കോളേജിൽ കാട്ടു തീ പോലെ വാർത്ത പടർന്നു. രാജീവ് സാറും ഫാസിയ മിസ്സും മിസ്സിംഗ് ആണ്....
കഥകൾ അവിടെ പലതും വന്നു.. ഒളിച്ചോട്ടം അപകടം തിരോധനം അങ്ങനെ പലതും. ഇതിനിടയിൽ ഇരുവരുടെയും കോളേജ് തിരഞ്ഞു കണ്ടു പിടിച്ച അൻവറും ഹസീനയും മകളെ കാണാനില്ല എന്നും പറഞ്ഞു രാജീവിനും
💬 Comments
View all comments