Chapter Title : ♥️അവിരാമം♥️ 5 [കർണ്ണൻ]
കോളേജ് മാനേജ്മെന്റിനും എതിരെ കേസ് കൊടുത്തു.
കേസ് ആയാൽ പിന്നെ എവിടെ ഒളിച്ചാലും പുറത്തു വരേണ്ടി വരും എന്ന കണക്കു കൂട്ടലിൽ ആയിരുന്നു അവർ.
കോളേജ് മാനേജ്മെന്റ് കേസ്സിൽ കക്ഷി ചേർന്നത്തോടെ പോലീസ് അന്വേഷണം ഊർജിതമാക്കി.
അതോടെ രാജീവിനും ഫാസിയായിക്കും തിരികെ വരേണ്ടി വന്നു.
എസ്പി ഓഫീസിൽ നടന്ന പ്രശ്ന പരിഹാരത്തിൽ ഫാസിയയുടെ തീരുമാനത്തിനൊപ്പം നിയമത്തിനു നിൽക്കേണ്ടി വന്നു. ഫാസിയയുടെ ഭുതകാലത്തിലെ പ്രേശ്നങ്ങൾ രാജീവിൽ നിന്നും അറിഞ്ഞ കോളേജ് മാനേജ്മെന്റിന് നിലപാടുകൾ തിരുത്തേണ്ടി വന്നു. ഇരുവരുടെയും സസ്പെന്ഷൻ അടക്കമുള്ള നടപടികൾ വേണ്ട എന്ന് വച്ചു. പക്ഷെ കോളേജിൽ മുഴുവനും ഒളിച്ചോട്ടം എന്ന തരത്തിലുള്ള കഥകൾ പരന്നതിനാൽ ഇരുവരും വിവാഹിതരായേ തീരു എന്ന അവസ്ഥ എത്തി. കോളേജിലെ അധ്യാപകരും രാജീവിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ഒരു രജിസ്റ്റർ മാരേജിലോടെ ഇരുവരും ഒന്നായി.
പുറത്തു കൊലവെറിയുമായി കാത്തു ചെന്നായ്ക്കൽ പതുങ്ങി ഇരിക്കുന്നതിനാലും വീട്ടുകാരുടെ എതിർപ്പിനെ തള്ളി ഫാസിയയെ വിവാഹം ചെയ്തതിനാലും ഇരുവരും കോളേജിൽ തന്നെ കഴിയേണ്ടി വന്നു. ക്യാമ്പസ്സിനുള്ളിൽ തന്നെയുള്ള ബോയ്സ് ഹോസ്റ്റലിൽ രാജീവും ഗേൾസ് ഹോസ്റ്റലിൽ ഫാസിയയും.
പിന്നീടുള്ള ദിവസങ്ങളിൽ പലപ്പോഴായി പുറത്തു വച്ചു അൻവർ ഇരുവരെയും പിന്നാലെ നടന്നു ഉപദ്രവിക്കൽ ഒരു പതിവാക്കി. ഒരുമിച്ചു സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കില്ല എന്നും അങ്ങനെ ജീവിക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ അന്ന് തങ്ങളെ അപമാനിച്ചതിനു പകരമായി ഫാസിയയെ രാജീവ് തന്നെ അവർക്കു ഒരു തവണ കൂട്ടി കൊടുക്കണം എന്ന തരത്തിൽ ഒക്കെയായിരുന്നു അവന്റെ ഭീഷണി എല്ലാം തന്നെ. പക്ഷെ ആ സമയങ്ങളിൽ എല്ലാം തന്നെ അൻവർ
💬 Comments
View all comments