Chapter Title : ♥️അവിരാമം♥️ 6 [കർണ്ണൻ]
ആ വാഗമര ചുവട്ടിൽ ഇരുന്നു. ഒപ്പം അവനും....
തനിക്കു അരികിൽ ഇരിക്കുന്ന ആ പെൺ സൗരഭ്യം അവൻ ആപാദചൂടം ഒന്ന് ചുഴിഞ്ഞു നോക്കി......
ഏതോ മായിക ലോകത്തു അകപ്പെട്ടത് പോലെ അവനു തോന്നി.....
വർണ്ണനകൾക്കു അതീതമായിരുന്നു അനീറ്റ അപ്പോൾ....
അരയോളം നീളമുള്ള അവളുടെ മുടി മെടഞ്ഞു ഒരു പ്രേത്യേക രീതിയിൽ തലയ്ക്കു പിന്നിൽ ചുറ്റി കെട്ടി വച്ചിരിക്കുന്നു. അതിൽ നീല ചിറകുള്ള ചിത്ര ശലഭത്തിന്റെ ഒരു ക്ലിപ്പും..
ആ മുടിക്കും മുഖത്തിനും മാറ്റ് കൂട്ടാൻ മുഖത്തിന് ഇരുവശത്തുമായി അല്പം മുടി അഴിച്ചു വിട്ടിരിക്കുന്നു. ഇളം കാറ്റിൽ അത് അവളുടെ മുഖത്തു ഇഴയുന്നതും അവൾ അത് കൊതി ചെവിക്കു പിന്നിൽ തിരുകുന്നതും അവൻ കണ്ണെടുക്കാതെ നോക്കി നിന്നു..
വാലിട്ട് കരി എഴുതി കറുപ്പിച്ച അവളുടെ കണ്ണുകളിൽ തവിട്ടു നിറത്തിലുള്ള കൃഷ്ണമണി തിളങ്ങി നിന്നു... നെറ്റിയിൽ ഒരു നീല പൊട്ട്... കാതിലും കഴുത്തിലും നീല കല്ല് പതിപ്പിച്ച മാലയും കമ്മലും.....
തൂവെള്ള നിറത്തിലുള്ള അവളുടെ ടോപ്പും അതെ നിറത്തിലുള്ള ലെഗിൻസും.. ഒപ്പം വെള്ള സ്ട്രാപ്പിന്റെ ഒരു സ്മാർട്ട് വാച്ച്... വെള്ള നിറത്തിലുള്ള ഒരു ഷൂ... കയ്യിൽ നീല കുപ്പി വളകൾ.... കാലിലെ നീല മുത്തു പതിപ്പിച്ച വെള്ളി പാദസരം... ആകെ മൊത്തത്തിൽ കിളി പറത്തിയ സൗന്ദര്യം.....
കണ്ടിട്ടും കണ്ടിട്ടും മതി വരാതെ അവൻ തല മുതൽ പാദം വരെ അവളെ ചികഞ്ഞു നോക്കി...
ഓടി വന്നത് കൊണ്ട് തന്നെ അവളുടെ ശരീരം അത്യാവശ്യം വിയർത്തിരുന്നു... ചെവിക്കുടയ്ക്കിരുവശവും നെറ്റിയിലും മേൽ ചുണ്ടിലുമെല്ലാം വിയർപ്പു പൊടിഞ്ഞു നനവ് ഊറി നിന്നു....
കഴുത്തിൽ നിന്നും
💬 Comments
View all comments