Chapter Title : ♥️അവിരാമം♥️ 6 [കർണ്ണൻ]
സ്റ്റേ ചെയ്തത്....
ഗസ്റ്റ് റൂമിൽ... അത് കൊണ്ട് 6 മണിക്ക് മുന്നേ ഇറങ്ങി...
ഞാൻ ദേ ഒരു 5 മിനിട്ട് ഓടി വരാം....
പതിയെ വന്ന മതി.... ഒരു തിരക്കും ഇല്ല...
ദേ വരുവാ.... ആഹ്ഹ ആഹ്ഹ്.....
പറയുന്നതിനൊപ്പം അവൾ കിതയ്ക്കുന്നത് കേട്ടതോടെ കക്ഷി ഓടിയാണ് വരുന്നത് എന്ന് ഹിരണിനു മനസ്സിലായി....
കാൾ കട്ട് ആക്കി അനീറ്റയുടെ പ്രവർത്തികളിൽ അവൻ മന്ദഹാസം തൂകി നിന്നു...
അപ്പോഴാണ് അവൻ ആ ഒരു കാര്യം ചിന്തിച്ചത്... ഇന്നലെ മുതൽ അവൾ വിളിച്ചത് മുഴുവനും വീഡിയോ കാൾ ആയിരുന്നു.. ഇന്ന് പക്ഷെ രാവിലെ വിളിച്ചുണർത്തിയതും അല്പം മുൻപ് വിളിച്ചതും ആവട്ടെ വോയിസ് കാളും... അതിനുള്ള ഉത്തരം തേടി അധികം കാത്തിരിക്കേണ്ടി വന്നില്ല അവനു....
തണുത്തുറഞ്ഞ പ്രഭാതത്തിന്റെ മൂടൽ മഞ്ഞു പാളികൾക്ക് വിള്ളൽ വീഴ്ത്തികൊണ്ട് സുര്യന്റെ സ്വർണ്ണ വർണ്ണ ശോഭമാർന്ന പൊന്കിരണങ്ങൾ ഭൂമിയിലേയ്ക്ക് ആഴ്നിറങ്ങി...
ആ പൊന്കിരണങ്ങൾക്കു മാറ്റു കൂട്ടികൊണ്ട് അവകൾക്കിടയിലൂടെ ഒരു മാലാഖ കടന്നു വരുന്നത് പോലെ അവൾ അനീറ്റ.....
ഹിരണിനോടുള്ള അവളുടെ പ്രണയത്തിന്റെ എല്ലാ തീവ്രതയും നിറച്ചു കൊണ്ട് അവനായി മാത്രം അണിഞ്ഞൊരുങ്ങി അവൾ ഒരു മാലാഖയെ പോലെ തുള്ളിച്ചടി വരുന്ന കാഴ്ച.....
ആ കാഴ്ച കണ്ട് ഹിരൺ ഇരുന്നിടത്തു നിന്നും അവൻ പോലും അറിയാതെ എഴുനേറ്റു പോയി...
ഇവളിൽ ഇത്രയും ഭംഗി ഉണ്ടായിരുന്നുവോ എന്ന് പോലും അവൻ ചിന്തിച്ചു പോയി...
ഹായ്... ഹിരൺ......
ഹായ്......
ഒത്തിരി നേരം ആയോ വന്നിട്ട്.....
ഇല്ല......
ആഹ്... ഹഹാ... ഹൂൂൂ ഹ്ഹഹ്ഹ......
കിതപ്പടക്കാൻ ശ്വാസം ആഞ്ഞു വലിച്ചു വിട്ടുകൊണ്ട് അവൾ അവനു സമീപം
💬 Comments
View all comments