Chapter Title : ♥️അവിരാമം♥️ 6 [കർണ്ണൻ]
വിരലുകൾ കൊണ്ട് തീർത്തു. കുളിക്കാനും മറ്റു വഴി ഇല്ല.. സോപ്പോ തോർത്തോ ഇല്ലാത്തതിനാൽ വെള്ളം കുടഞ്ഞു കുളിച്ചെന്ന ഭാവം വരുത്തി...
ഇട്ടിരുന്ന ഡ്രസ്സ് അവൻ ഒന്ന് മണം പിടിച്ചു. സ്പ്രൈ മണം മാറിയിട്ടില്ല ഭാഗ്യം....
6 മണിക്ക് മുന്നേ ഹിരൺ വാർഡനെ ചെന്നു കണ്ടു നന്ദി അറിയിച്ചു.. ഹോസ്റ്റലിൽ നിന്നും അവൻ ക്യാമ്പസിലെ വാഗമരത്തിന് ചുവട്ടിലേക്കു നടന്നു. 6 മണി ആയപ്പോളേയ്ക്കും അവൻ അവിടെ സ്ഥാനം ഉറപ്പിച്ചു.... ഇന്ന് കോളേജ് അവധി ആണ്. വല്ല സ്പെഷ്യൽ ക്ലാസ്സ് ഉണ്ടെങ്കിൽ തന്നെ അത് തുടങ്ങാൻ 10 മണി എങ്കിലും ആകും.. അത് കൊണ്ട് ആരുടേയും ശല്യം ഉണ്ടകില്ല... ഇനി ആരെങ്കിലും വന്നാൽ തന്നെ അത് വല്ല പ്രണയ ജോടികളും ആവും.. അവര് പിന്നെ ആർക്കും ശല്യം ആകാതെ അവരുടെ സ്വകാര്യതകൾ തേടി പൊയ്ക്കോളും... അതിനാൽ തന്നെ അനീറ്റയുമായി മനസ് തുറന്നു ഭരമെല്ലാം ഇറക്കി വയ്ക്കാൻ ഇതിലും പറ്റിയ സ്ഥലവും സമയവും വേറെ ഉണ്ടാകില്ല
എന്ത് സംസാരിക്കണം എങ്ങനെ തുടങ്ങണം അതിനെ കുറിച്ച് ഒരു ഐഡിയയും അവനു കിട്ടിയില്ല...
കഴിഞ്ഞ രാത്രിയെ സെക്കന്റുകളെ മിനിട്ടുകളായി അനീറ്റ എണ്ണി തീർത്തത് പോലെ ഹിരൺ ഫോണിലെ ക്ലോക്കിൽ 6 ആകുന്നതിനു വേണ്ടി കാത്തിരുന്നു...
കാത്തിരുന്ന നിമിഷം സമാഗതമായി... ഫോണിൽ സമയം 6 ആയതും ദാ വരുന്നു അനീറ്റയുടെ കാൾ....
മോർണിംഗ്....
മോർണിങ്.... എവിടെയാ....
ഞാൻ ക്യാമ്പസിൽ ഉണ്ട്... വാഗമരച്ചോട്ടിൽ....
ഇത്ര പെട്ടന്ന് എത്തിയോ അവിടെ... ഇവിടെ മെയിൻ ഡോർ തുറന്നെ ഉള്ളു...
ഇന്നലെ ഹോസ്റ്റലിനുള്ളിൽ കയറാൻ പറ്റിയില്ല...
ങേ... അപ്പൊ ഇന്നലെ എവിടാ
💬 Comments
View all comments