0%

Chapter Title : ♥️അവിരാമം♥️ 6 [കർണ്ണൻ]

Author : Kambikathakal Read All Parts 2.4K

വിളിക്കാം....

ഓക്കേ ഗുഡ് നൈറ്റ്.....

ഗുഡ് നൈറ്റ്.....

അനീറ്റയുടെ കാൾ കട്ട്‌ ആയതും ഹിരൺ കട്ടിലിൽ മലർന്നു കിടന്നു ഓർമ്മകളെ അയവിറക്കാൻ തുടങ്ങി.. ഒട്ടും മാറ്റമില്ലാതെ അനീറ്റയും....

ഉറക്കം വരുന്നു എന്ന് പറഞ്ഞു എങ്കിലും ഹിരണിനും അനീറ്റയ്ക്കും ഉറക്കമില്ലാത്ത ഒരു രാത്രി ആയിരുന്നു അത്...

തിരിഞ്ഞും മറിഞ്ഞും ഒക്കെ കിടന്നു ഹിരൺ ഒരു 3 മണിക്കൂർ കഷ്ടിച്ച് ഉറങ്ങി...

എന്നാൽ നിദ്ര ദേവി അനീറ്റയോട് മുഖം തിരിച്ചു...

നാളത്തെ പുലരിയെ വരവേൽക്കാൻ ആ ഉറക്കമില്ലായ്മ പോലും അവൾക്കു ആനന്ദം ആയിരുന്നു...

3 മണിയോട് അടുത്ത സമയം തന്നെ അവൾ കിടക്ക വിട്ടു എണീറ്റു... പ്രഭാത കർമങ്ങളും കുളിയും കഴിച്ചു അവൾ ഹിരണിനു വേണ്ടി അണിഞ്ഞൊരുങ്ങി.. ജീവിതത്തിൽ മറ്റാർക്കും വേണ്ടി ഒരുങ്ങാത്ത അത്ര സുന്ദരിയായി അവൾ ഹിരണിന്റെ അടുത്തെത്താനായി സെക്കന്റുകൾ മിനിട്ടുകളായി എണ്ണി കാത്തിരുന്നു....

6 മണിക്ക് മാത്രമേ അവധി ദിവസങ്ങളിൽ ഹോസ്റ്റൽ മെയിൻ ഡോർ തുറക്കു.. അല്ലാതെ തുറന്നു പുറത്തിറങ്ങണം എങ്കിൽ സ്പെഷ്യൽ പെർമിഷൻ എടുക്കണം. ശനിയാഴ്ച അവധി ദിവസം ആയതിനാൽ 6 മണിയാകാതെ പുറത്തിറങ്ങാൻ കഴിയില്ലായിരുന്നു.

വെടി കൊണ്ട പന്നി കുട്ടിയെ പോലെ വിരൽ കുട്ടി പിടിച്ചും നഖം കടിച്ചും അവൾ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും താളം ചവിട്ടി നടന്നു...

5 മണി ആയതും അവൾ ഹിരണിനെ വിളിച്ചുണർത്തി... 6 മണിക്ക് ഹോസ്റ്റൽ മെയിൻ ഡോർ തുറന്നാൽ ഉടൻ തന്നെ തമ്മിൽ കാണണം എന്ന് അതിയായ ആഗ്രഹം അവളിൽ നിറഞ്ഞു നിന്നു.....

ഹിരൺ ബാത്ത് റൂമിൽ പോയി ഒന്ന് ഫ്രഷ് ആയി.... പല്ല് തേപ്പു തത്കാലം

💬 Comments

View all comments