Chapter Title : ♥️അവിരാമം♥️ 6 [കർണ്ണൻ]
തന്നെ നോക്കിയിരുന്നു...
രാവിലെ തന്നെ വയ്യാണ്ടായി..... ആഹ്ഹ അജ്ഹ്ഹ ഹ്ഹോ...
കിതപ്പ് അടക്കി കൊണ്ട് അവൾ പറഞ്ഞു...
എന്തിനാ വെറുതെ ഓടാൻ നിന്നത്... ഞാൻ പറഞ്ഞതല്ലേ പതിയെ വന്ന മതി എന്നത്..
നിനക്കതു പറയാം... നിന്റെ ഒപ്പം കിട്ടുന്ന ഒരു സെക്കന്റ് പോലും എനിക്ക് പാഴാക്കി കളയാൻ മനസ് വരുന്നില്ല ......
അതെന്താ അങ്ങനെ....
ഇത് ഒരു പക്ഷെ നമ്മൾ തമ്മിലുള്ള അവസാന കൂടി കാഴ്ച ആണെങ്കിലോ ....
അതിനു അവനു ഉത്തരം ഒന്നും ഉണ്ടായില്ല...
അൽപ സമയത്തേയ്ക്ക് ഇരുവരും ഒന്നും തന്നെ സംസാരിച്ചില്ല....
അതിനു വിരാമമിട്ടുകൊണ്ടി ഹിരൺ സംസാരിച്ചു തുടങ്ങി
ഇന്നലെ മുതൽ എന്നെ ഒരു സെക്കന്റ് വെറുതെ ഇരിക്കാൻ സമ്മതിക്കാതെ വിളിച്ചോണ്ടിരുന്നിട്ടു ഇപ്പൊ എന്താടോ ഇത്ര മൗനം......
അറിയില്ല.. എന്തൊക്കെയോ മിണ്ടണം പറയണം എന്നൊക്കെയുണ്ട് പക്ഷെ എന്താണെന്നു അറിയില്ല.. ഈ കളഞ്ഞു കിട്ടുന്ന ലോട്ടറിക്കു ഒന്നാം സമ്മാനം കിട്ടില്ലേ ആ അവസ്ഥയില ഞാൻ....
ആരാ ഞാനാണോ ഈ പറഞ്ഞ ഒന്നാം സമ്മാനം....
അതിനവൾ ഒന്നും പറഞ്ഞില്ല.. അവളുടെ സ്വത സിദ്ധമായ ശൈലിയിൽ ചുണ്ട് രണ്ടും കൂർപ്പിച്ചു അതെ എന്നർത്ഥത്തിൽ തലയാട്ടി...
അനീറ്റ.....
ആം....
ഹിരണിന്റെ വിളി കേട്ടു അവൾ അവന്റെ മുഖത്തേയ്ക്ക് നോക്കിയിരുന്നു..
ഞാൻ തന്നോട് സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞിട്ടു അത് എന്താന്ന് ഇതുവരെ ചോദിച്ചില്ലല്ലോ.....
എനിക്കറിയാം നീ എന്താ പറയാൻ പോകുന്നത് എന്ന്.... അന്ന് നമ്മൾ കണ്ട് പിരിഞ്ഞതിനു ശേഷം നിനക്ക് സംഭവിച്ച മുഴുവൻ കാര്യങ്ങളും എനിക്കറിയാം...
ഹിരൺ അനീറ്റയുടെ മുഖത്തേയ്ക്ക് നോക്കി ഇരുന്നു....
അവളുടെ മുഖം വാടി.. കവിളുകൾ ഉൾ വലിഞ്ഞു.
💬 Comments
View all comments