Chapter Title : ♥️അവിരാമം♥️ 6 [കർണ്ണൻ]
കഴുത്തിലെ ഞരമ്പുകൾ തിണർത്തു... ഒരു നേർത്ത തേങ്ങാലോടെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി....
ഞാനാണ്... ഞാനാണ് എല്ലാത്തിനും കാരണം.. ഞാൻ കാരണമാണ് അന്ന് അങ്ങനൊക്കെ...
വിതുമ്പലിൽ തുടങ്ങിയ അവൾ ഒരു പൊട്ടി കരച്ചിലേക്കു വഴി മാറാൻ തുടങ്ങി....
അയ്യേ... ഇയാള് അതിനു എന്താ ചെയ്തത്... ഞാൻ ബോധമില്ലാതെ ഓരോന്നും ചെയ്തതല്ലേ......
ഞാൻ അന്ന് അങ്ങനൊക്കെ പറഞ്ഞത് കൊണ്ടല്ലേ നീ കുടിച്ചത്.. അത് കൊണ്ടല്ലേ ഇങ്ങനൊക്കെ സംഭവിച്ചത്...
നിറഞ്ഞൊഴുകുന്ന കണ്ണ് നീര് ടോപ് കൊണ്ട് ഒപ്പി അവൾ വിതുമ്പി....
ശരിയാണ് .... നീ അന്ന് അങ്ങനൊക്കെ പറഞ്ഞത് കൊണ്ട് മാത്രം ആണ് ഞാൻ പരിധി വിട്ടു കുടിച്ചത്... അത് പക്ഷെ നിന്നോട് ദേഷ്യം തോന്നിയിട്ടോ വെറുപ്പ് തോന്നിയിട്ടോ അല്ല...എന്നോടായിരുന്നു എനിക്ക് ദേഷ്യം തോന്നിയത്... വെറുപ്പ് തോന്നിയത്.....
എന്തിനു.... ഞാനല്ലേ തെറ്റുകാരി.... അർഹത ഇല്ലാതെ ഓരോന്നും മോഹിച്ചു ഞാനല്ലേ നിന്നെ വിഷമിപ്പിച്ചത്......
അർഹത ഇല്ലാത്തതു എനിക്കടോ... തന്റെ സ്നേഹം തിരിച്ചറിയാൻ പോലും എനിക്ക് കഴിഞ്ഞില്ല.... റിൻസി മാത്രം ആയിരുന്നു മനസ്സിൽ.. അത് കൊണ്ട് മാത്രം ആണ് ഞാൻ തന്നെ ഒഴിവാക്കി നടന്നതൊക്കെ...
അന്ന് താൻ അങ്ങനൊക്കെ പറഞ്ഞത് മുതൽ മനസ് ശൂന്യമായി പോയി... റിൻസി ഇങ്ങനാണോ അതുപോലെ താനും എന്റെ ഉള്ളിൽ.....
ഹിരൺ പറയുന്നതത്രയും ആകാംഷയോടെയും അത്ഭുതതോടെയുമാണ് അവൾ കേട്ടിരുന്നത്...
ഒരു തീരുമാനം എടുക്കാൻ കഴിയാത്ത അവസ്ഥ വന്നപ്പോളാണ് ഞാൻ ആ രാത്രി റിൻസിയെ കാണാൻ ഇറങ്ങി പുറപ്പെട്ടത്..അവളോട് എല്ലാം തുറന്നു പറയാൻ.. അവളുടെ മനസ്സറിയാൻ...പക്ഷെ അത് ചെന്നവസാനിച്ചത്.....
ആ സംഭവത്തിന് പിന്നാലെ വന്ന കഥകൾ നീയും കേട്ടിട്ടുണ്ടാവും ഇല്ലേ.... കാമം
💬 Comments
View all comments