Chapter Title : ♥️അവിരാമം♥️ 6 [കർണ്ണൻ]
മൂത്ത് ഒരു പെണ്ണിനെ കയറി പിടിച്ചതാണെന്ന്.. അവൾ വിളിച്ചു കയറ്റിയതാണെന്നു.. പ്രേമം ആയിരുന്നു എന്ന് അങ്ങനെ പലതും...
മ്മ്......
നീ... നീ അത് വിശ്വസിക്കുന്നുണ്ടോ...
കണ്ണ് രണ്ടും തുടച്ചു കൊണ്ടവൾ ഇല്ല എന്ന് തലയാട്ടി .....
അമ്മയും കുടുംബവും കൂട്ടുകാരും ഒക്കെ അങ്ങനെ വിശ്വസിച്ചു.....
അറിയാം... ..പക്ഷെ അത് അവരുടെ തെറ്റല്ല ഹിരൺ ..നിന്നെ ഒരു പാട് സ്നേഹിക്കുന്നുണ്ട് അവരൊക്കെ.. അതുകൊണ്ടാണ് അങ്ങനെ ഒരു വാർത്ത കേട്ടപ്പോൾ അവർ എല്ലാവരും തകർന്നു പോയത്...
അപ്പൊ നീയോ.... നീ വിശ്വസിക്കുന്നില്ല എന്ന് പറഞ്ഞതോ
അവരാരും പക്ഷെ നിന്നെ മനസ്സിലാക്കിയിട്ടില്ല ഹിരൺ... ..മനസും ശരീരവും നിനക്ക് മുന്നിൽ അടിയറവു വയ്ക്കാൻ ഞാൻ തയ്യാറായിട്ടും ഒരു സുഹൃത്തായി പോലും കൂടെ കൂട്ടാൻ നീ തയ്യാറായിട്ടില്ല.. തെറ്റായ ഒരു നോട്ടം പോലും നിന്നിൽ നിന്നും എനിക്ക് ഉണ്ടായിട്ടില്ല... എത്ര അബോധ അവസ്ഥയിൽ ആണെന്ന് പറഞ്ഞാലും റിൻസിയെ മനസ്സിൽ കൊണ്ട് നടക്കുന്ന നീ അങ്ങനെ ഒന്നും ചെയ്യില്ല.. ആ ഉറപ്പ് എനിക്കുണ്ട്....
തെളിവുണ്ട്... വീഡിയോ... എന്നെ ഓടിച്ചിട്ട് പിടിക്കുന്നത്... ഇച്ചേയി പോലും അതിൽ.....
ആ വീഡിയോയിൽ ഉള്ളത് നീ മാത്രമല്ല...
മനസിലായില്ല.....
അനീറ്റ ഫോൺ എടുത്തു ഹിരണിന്റെ ആ വീഡിയോ പ്ലൈ ചെയ്തു...
ഒരു തരം അപമാന ഭാരത്തോടെ ഹിരൺ അവൾക്കരികിൽ ഇരുന്നു. പക്ഷെ അവൾക്കു പ്രതേകിച്ചു ഭവമാറ്റം ഒന്നും ഉണ്ടായില്ല....
ഹിരൺ ദാ നോക്ക്.... ഈ മുഖം മറച്ചു ഓടുന്ന ആള് നീ അല്ല......
അതെ അത് ഞാനല്ല എനിക്കും ഈശ്വരനും മാത്രം അറിയാവുന്ന കാര്യം. പക്ഷെ ഈ വീഡിയോ കാണുന്ന ആരും
💬 Comments
View all comments