Chapter Title : ♥️അവിരാമം♥️ 6 [കർണ്ണൻ]
....
അത് പാലക്കാട് ഒറ്റപ്പാലം ....ഇത് വയനാട് ഒറ്റപ്പാലം ...മുത്തങ്ങയ്ക്കടുത്തു.....
ഹിരൺ ഫോൺ ബൈക്കിൽ സെറ്റ് ചെയ്തു ഗൂഗിൾ സേർച്ച് ചെയ്തു...
ഒൻപതര മണിക്കൂറിൽ കുറയാത്ത ഓട്ടം ഉണ്ട്...ഇപ്പൊ സമയം 10 മണി... റസ്റ്റ് എടുത്തു ഒക്കെ അങ്ങ് പോയാലും രാത്രി ഒരു 8 മണിയോടെ എത്താൻ കഴിയേണ്ടതാണ്..
ലോങ്ങ് ഡ്രൈവ് പണ്ടേ ഇഷ്ടം ആണ്.. പിന്നെ ഹൈ റേഞ്ചിന്റെ ത്രിൽ അത് വേറെയും....
പിന്നെ ഈ യാത്ര അത്ര മേൽ പ്രിയപ്പെട്ട ഒരാൾക്ക് വേണ്ടി എന്ന തോന്നലും...
അപ്പൊ പോകാം...
ഒക്കെ.....
ഹിരൺ ബൈക്ക് സ്റ്റാർട്ട് ചെയ്തു യാത്ര തുടങ്ങി... ഇരുവരുടെയും പ്രണയ പൂർത്തികരണത്തിന്റെ യാത്ര.....
ആ യാത്ര പൂർണ്ണമായും അനീറ്റയ്ക്ക് വേണ്ടി മാത്രം ആയിരുന്നു.. അവളുടെ മോഹങ്ങൾക്കും ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും ഒത്തുള്ള യാത്ര...
2 മണി ഓട് കൂടി അവർ ഗുരുവായൂർ എത്തി.. അവിടെ നിന്നും ഉച്ച ഭക്ഷണം.. വീണ്ടും യാത്ര...
വഴിയിൽ കാണുന്ന കടകളിൽ നിന്നും അവൾക്കിഷ്ടപ്പെട്ട പലതും അവൾ അവനുമായി വാങ്ങി.. കരിമ്പ് കരിക്ക്... പാലക്കാടൻ പനം കരിക്ക് അങ്ങനെ വഴിയിൽ കാണുന്ന ഓരോന്നിനും വേണ്ടി അവൾ വാശി പിടിച്ചു... അവനുമായി ചേർന്ന് അതെല്ലാം കഴിക്കുമ്പോൾ എല്ലാം ജീവിതത്തിലെ അവസാനത്തെ അധ്യായം എന്ന കണക്കായിരുന്നു അവളുടെ ആഹ്ലാദവും പെരുമാറ്റവും എല്ലാം...
വൈകുന്നേരത്തെ ചായ....തട്ട് കടയിലെ ദോശ... വഴിയിൽ കാണുന്ന മനോഹരമായ സ്ഥലങ്ങളിൽ നിന്നുള്ള ഫോട്ടോകൾ ചെറിയ ചെറിയ വീഡിയോകൾ അങ്ങനെ ഓരോന്നും അവൾ അവനോടൊപ്പം സ്വന്തമാക്കി
നാടുകാണി ചുരം കയറി ഇറങ്ങിയപ്പോളേയ്ക്കും സമയം 8 ആയിരുന്നു... അവിടുന്നും ഉണ്ട് ഏകദേശം ഒരു
💬 Comments
View all comments