Chapter Title : ♥️അവിരാമം♥️ 6 [കർണ്ണൻ]
ഒപ്പം ഞാനും ഉണ്ടാവില്ലേ....
നിനക്ക് ശെരിക്കും വട്ടു തന്നെയാ...
കൊണ്ട് പോകുവോ എന്നെ ബൈക്കിൽ....
പോകാം....
സത്യായിട്ടും.....
പോകാം പെണ്ണെ... ഞാൻ തോസനെ വിളിക്കട്ടെ ബൈക്ക് കൊണ്ട് വരാൻ പറയാം....
അനീറ്റ സന്തോഷം കൊണ്ട് തുള്ളിച്ചടി. അവളുടെ മനസ്സിലെ മറ്റൊരു മോഹം പൂവണിഞ്ഞ സന്തോഷത്തിൽ ആയിരിന്നു അവൾ...
തോമസന് വേണ്ടി അവൻ കോളേജ് ഗേറ്റിൽ കാത്തു നിന്ന സമയം അവൾ ഹോസ്റ്റലിൽ നിന്നും ഔട്ട് ചെയ്യുന്നതിന് വേണ്ടി തുള്ളി ചാടി പോകുന്ന കാഴ്ച അവൻ പുഞ്ചിരിയോടെ നോക്കി നിന്നു....
ലോകം വെട്ടി പിടിച്ച സന്തോഷത്തിൽ ആയിരുന്നു അവൾ...
അര മണിക്കൂർ സമയം കൊണ്ട് തോംസൺ എത്തി. സ്വാഭാവികമായും ഉണ്ടാകുന്ന സംഭാഷണങ്ങൾക്കപ്പുറം ഇരുവരും മറ്റൊന്നും സംസാരിക്കാൻ നിന്നില്ല. മറ്റെന്തോ തിരക്കിൽ ആയിരുന്ന തോംസൺ തിരികെ പോകാൻ തിരക്ക് കൂട്ടിയതും ഹിരൺ ഒരു അനുഗ്രഹം ആയി കണ്ടു...കാരണം അനീറ്റയുടെ കാര്യം എല്ലാവരിൽ നിന്നും ഒളിച്ചു വയ്ക്കാൻ അവൻ ആഗ്രഹിച്ചു.. ഒരു പക്ഷെ ഈ അവസരത്തിൽ അനീറ്റയെ കൂടെ കണ്ടാൽ അത് മറ്റു പല വിധ സംസാരങ്ങൾക്കും വഴി തെളിയിക്കും എന്ന് അവനു തോന്നി.... അത് കൊണ്ട് തന്നെ തോംസൺ പോയി എന്ന് ഉറപ്പാകും വരെ അനീറ്റയെ തന്റെ അടുത്തേക്ക് വരുന്നതിൽ നിന്നും അവൻ വിലക്കി.....
തോസൺ പോയി ഒരു 10 മിനിറ്റിനകം ഒരു ഷോൽഡർ ബാഗും കയ്യിൽ എടുത്തു അനീറ്റ ഹിരണിനടുത്തു വന്നു....
പോകാം ഞാൻ റെഡി....
അതും പറഞ്ഞു കൊണ്ടവൾ ഹിരണിന്റെ പിന്നിൽ കയറി ഇരുന്നു...
വയനാട് എവിടെയാ പ്രോപ്പർ പ്ലേസ്.....
ഒറ്റപ്പാലം.....
ങേ... ഒറ്റപ്പാലവോ അത് പാലക്കാടല്ലേ
💬 Comments
View all comments