Chapter Title : ♥️അവിരാമം♥️ 6 [കർണ്ണൻ]
പോലും അറിഞ്ഞില്ല.....
ഹിരൺ എഴുനേറ്റു അവളെയും കൂട്ടി നടന്നു......
വാഗമരത്തിൽ നിന്നു നടന്നു തുടങ്ങുമ്പോൾ ഉണ്ടായിരുന്ന അവരുടെ അകലം പോകെ പോകെ കുറഞ്ഞു വന്നു... കോളേജ് ഗേറ്റ് നടന്നപ്പോൾ ഇരുവരുടെയും കൈകൾ കോർത്തു പിടിച്ചിരുന്നു ഒപ്പം ഇരു തോളുകളും പരസ്പരം പിരിയാൻ മടിച്ചു നിന്നു.....
പുറത്തു ഒരു റെസ്റ്റോറന്റിൽ നിന്നും ഇരുവരും ഭക്ഷണം കഴിച്ചു....
ഹിരൺ....
ആം....
ഇനി എന്താ പരിപാടി....
കുറച്ചു ദിവസം ഹോസ്റ്റലിൽ കൂടാം എന്ന് വിചാരിച്ചിരുന്നു... രാജീവ് സാർ ഇല്ലാത്തതു കൊണ്ട്.. വേറെ എവിടേലും തങ്ങണം....
അവൻ പറഞ്ഞു വരുന്ന രീതി അനുസരിച്ചു അവൾ അവനെ ചൂഴ്ന്നു നോക്കി...
തത്കാലം വീട്ടിലേക്കു ഇല്ല....
അവൾ കണ്ണുരുട്ടാൻ തുടങ്ങിയതും....
കണ്ണുരുട്ടണ്ട.... നീ പറഞ്ഞത് മനസിലാവാഞ്ഞിട്ടും അല്ല... പക്ഷെ എനിക്ക് അതിനു കുറച്ചു സമയം വേണം... എന്റെ മനസ് ഒന്ന് ശാന്തമാവട്ടെ.....
മ്മ്.....
നിനക്ക് എന്താ പ്രോഗ്രാം... എന്നാ ജർമനിക്ക്....
ഞാൻ അടുത്ത മാസം.....അടുത്ത ദിവസം നാട്ടിലേക്കു പോണം എന്ന് വിചാരിക്കുന്നു.....
മ്മ്.....
ഹിരൺ...
ആ...
നീ..... നീ വരുന്നോ എന്റെ കൂടെ നാട്ടിലേക്കു....
എവിടെ... സോറി എവിടാ തന്റെ നാട്.... ഞാൻ അതൊന്നും ഇതുവരെ ചോദിച്ചില്ല... വീട്ടുകാരെ കുറിച്ചൊക്കെ ഒന്ന് പറ...
നാട് വയനാട്... വീട്ടുകാരൊക്കെ... അല്ലെ വേണ്ട നേരിട്ട് പരിചയപ്പെടാം.... വരുന്നോ....
വരണോ....
വരുവോ എന്റെ കൂടെ......വായോ....
എപ്പോ....
ഇപ്പൊ പോകാം....
എങ്ങനെ ബസിലോ ....
വേണ്ട ബൈക്ക് മതി....
അല്ല ബൈക്കൊന്നും സെയ്ഫ് അല്ല എന്ന് പറഞ്ഞിട്ട്....
അത് നീ തനിയെ പോകുമ്പോ അല്ലെ കൂടെ ഞാൻ ഉണ്ടെ എന്ത് വന്നാലും
💬 Comments
View all comments