0%

Chapter Title : ♥️അവിരാമം♥️ 6 [കർണ്ണൻ]

Author : Kambikathakal Read All Parts 2.4K

ആ കണ്ണുകൾ അവൾ തുടച്ചു കൊണ്ട് പറഞ്ഞു....

വല്ലപ്പോളും...... നിനക്ക് സമയം കിട്ടുവാണെങ്കിൽ മാത്രം... ഇത് പോലെ....ഒരല്പ സമയം... അത് മാത്രം നീ തിരിച്ചു തന്നാൽ മതി.......കൂടുതലൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല ഹിരൺ....

എനിക്ക്..... ഞാൻ.....

വാക്കുകൾ കിട്ടാതെ ഹിരൺ പതറി അവന്റെ നെഞ്ച് പിടഞ്ഞു... ആ പിടച്ചിൽ തൊട്ടറിഞ്ഞ അവൾ വീണ്ടും അവനിലേക്ക് ചേർന്നിരുന്നു...

എനിക്ക് നിന്റെ സ്നേഹം കണ്ടില്ല എന്ന് നടിക്കാനും ഒഴിഞ്ഞു മാറാനും കഴിയുന്നില്ല അനീറ്റ....... അത് പോലെ നിന്നെ തിരിച്ചു സ്നേഹിക്കാനും സ്വീകരിക്കാനും കഴിയാത്ത നിസ്സഹായ അവസ്ഥയിലാണ് ഞാൻ ....

നിറ കണ്ണുകളോടെ അവൻ അത് പറയുമ്പോ അവൾ തിരിച്ചറിയുകയായിരുന്നു... അവൻ അടക്കി പിടിക്കാൻ ശ്രമിക്കുന്ന അവനിലെ അനീറ്റയോടുള്ള പ്രണയത്തെ...

അവന്റെ മുന്നിലേക്ക്‌ വന്നു നിന്ന അവൾ അവനെ വലിച്ചുയർത്തി വരിഞ്ഞു മുറുക്കി...

മതി ഇത് മാത്രം മതി... പറയാതെ പറയുന്നുണ്ട്.. നിന്റെ ഉള്ളം... കാത്തിരുന്നോളാം ഒരു പരിഭവവും ഇല്ലാതെ...

ആ കുട്ടി.... റിൻസി... അവരുടെ കാര്യത്തിൽ നീ എന്ത് തീരുമാനിച്ചാലും ഞാൻ കൂടെ ഉണ്ടാകും ഇങ്ങനെ തന്നെ നിന്റെ ഹൃദയത്തോട് ചേർന്ന് തന്നെ .. അനീറ്റ ഹിരൺ എന്നും ഉണ്ടാകും.....

അനീറ്റ ഹിരൺ.....

തന്റെ പേരിനു മുന്നിൽ ആദ്യമായി ചേർത്ത് ഒരാൾ വിളിച്ച പേര്... അത് അവന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു.....

വാഗമരത്തണലിൽ അവർ പരസ്പരം അവരുടെ പ്രണയം കൈ മാറി... ഒരിക്കലും ഒന്ന് ചേരാൻ കഴിയാത്ത പിരിയാൻ കഴിയാത്ത അവരുടെ പ്രണയം.....

ഹിരൺ......

മ്മ്......

എനിക്ക് വിശക്കുന്നു.....

ഹിരൺ ഫോണിൽ സമയം നോക്കി... 8.20 ആയി... രണ്ടര മണിക്കൂർ പോയത്

💬 Comments

View all comments