Chapter Title : ♥️അവിരാമം♥️ 6 [കർണ്ണൻ]
കിട്ടില്ല എന്നറിയാം എന്നിരുന്നാലും എനിക്ക് സ്നേഹിക്കാതിരിക്കാൻ കഴിയുന്നില്ല......
പറഞ്ഞു തീർന്നതും അവൾ മുള ചീന്തും പോലെ കരഞ്ഞു ഹിരണിനെ വട്ടം പിടിച്ചു....
അനീറ്റ.... എന്റെ ജീവിതം ഇന്നൊരു ഞാണിന്മേൽ കളി പോലെയാടോ.... താൻ വെറുതെ ജീവിതം പാഴാക്കരുത്.. തനിക്കു എന്നേക്കാൾ....
പറയാൻ വന്നത് മുഴുവച്ചില്ല... ഹിരൺ അലറി.....
ആാാാ ഹ്ഹ്ഹ്ഹ്ഹ്.....
ഹിരണിന്റെ തോളിൽ അനീറ്റയുടെ പല്ലുകൾ അതിനോടകം ആഴ്ന്നിറങ്ങിയിരുന്നു.....
ആഹ്ഹ്ഹ്ഹ് വേദനിക്കുന്നു.........
അൽപ സമയത്തിന് ശേഷം കടി വിട്ട അനീറ്റ അവന്റെ കണ്ണുകളിൽ തന്നെ ദേഷ്യത്തോടെ നോക്കിയിരുന്നു.
പ്രാണൻ തിരിച്ചു കിട്ടി എന്ന പോലെ ഹിരൺ തോളു തിരുമി വേദനയ്ക്കു ശമനം വരുത്താൻ ശ്രെമിച്ചു....
പൊട്ടിയെന്നു തോന്നുന്നു.....
കണക്കായി പോയി.....
അത്ര സമയം കരഞ്ഞു കലങ്ങിയിരുന്ന അനീറ്റയുടെ കണ്ണിൽ കുസൃതിയുടെയും കുറുമ്പിന്റെയും മാറ്റങ്ങൾ അലയടിച്ചു....
ഇനി എന്നോട് അങ്ങനെ പറഞ്ഞ സത്യായിട്ടും നിന്നെ ഞാൻ കൊല്ലും എന്നിട്ട് ഞാനും ചാവും...
എടൊ.. ഞാൻ വേറെ ഒന്നും.....
വേണ്ട ഹിരൺ... അത് മാത്രം നീ പറയണ്ട... നിന്നോട് എന്നെ തിരിച്ചു സ്നേഹിക്കണം എന്ന് ഞാൻ പറയുന്നില്ലല്ലോ ... പക്ഷെ എനിക്ക് സ്നേഹിക്കാല്ലോ... കിട്ടില്ല എന്നറിഞ്ഞിട്ടും കാത്തിരിക്കാല്ലോ....
നാളെ ഒരു പക്ഷെ തിരിഞ്ഞു നോക്കുമ്പോ നിനക്ക് നഷ്ട ബോധം ഉണ്ടാവരുത്... അത് കൊണ്ടാണ് ഞാൻ.....
നഷ്ടം തോന്നാൻ നീ എനിക്ക് വെറുമൊരു സ്വപ്നമല്ല.... നീ എന്റെ സ്വന്തം ആണ്..... നേടിയെടുക്കാൻ കഴിയില്ല എന്നറിഞ്ഞിട്ടും എന്റെ ജീവന്റെ പാതി ആയി മാറിയ പ്രാണൻ.....
അനീറ്റയുടെ നിർമ്മലമായ സ്നേഹത്തിനു മുന്നിൽ ഹിരൺ തോറ്റു... അവന്റെ കണ്ണുകൾ അവൾക്കായി വീണ്ടും ഈറനണിഞ്ഞു....
നിറഞ്ഞു തുളുമ്പിയ
💬 Comments
View all comments