Chapter Title : ♥️അവിരാമം♥️ 6 [കർണ്ണൻ]
എനിക്ക് മരണത്തെക്കാൾ വലിയ വേദന തന്നെയാണ്... ... നീ.. നീ ഞാൻ പറയുന്നത് കേൾക്കണം..ഈ ഒരു കാര്യം മാത്രം മറ്റൊന്നും ഞാൻ ആവശ്യപ്പെടില്ല....
ഞാൻ എന്ത് വേണമെന്ന നീ പറയുന്നത്...
നീ ആ കുട്ടിയോട് സംസാരിക്കണം.. അതിനെ കുറിച്ച് എല്ലാം അറിയണം മനസിലാക്കണം...
മനസിലാക്കിയിട്ടു....
അത്.....
എന്താ അതിനു നിനക്ക് മറുപടി ഒന്നും ഇല്ലേ....
അനീറ്റ ഒന്നും മിണ്ടാതെ അവന്റെ കയ്യിലെ പിടുത്തം മുറുക്കി....
നീ പറഞ്ഞത് പോലെ ഞാൻ കാരണം ജീവിതം നഷ്ടം ആയി എന്ന് ഇരിക്കട്ടെ.. അവള് ഇനി എന്റെ കൂടെ ജീവിക്കാം എന്ന് തീരുമാനിച്ചാൽ നിനക്ക് സന്തോഷം ആകുവോ.... അതല്ലേ നീ പറഞ്ഞു വരുന്നത്......
അനീറ്റയുടെ കണ്ണുകൾ നിറഞ്ഞൊഴുകി... അവന്റെ തോളിൽ അവളുടെ ചൂട് കണ്ണീരിന്റെ നോവറിഞ്ഞു...
ഇനി എല്ലാം പരസ്പരം പറഞ്ഞു മനസിലാക്കി തെറ്റിദ്ധാരണകൾ തിരുത്തി പിരിഞ്ഞു എന്നിരിക്കട്ടെ... അപ്പോൾ എന്തായിരിക്കും നീ പറയാൻ പോകുന്നത്... റിൻസിയെ മനസ്സിലാക്കാൻ അവളെ അറിയാൻ....അല്ലെ...
സത്യത്തിൽ നീ എന്നെ സ്നേഹിക്കുന്നു ജീവനാണ് എന്ന് പറഞ്ഞതൊക്കെ ഉള്ളതാണോ....
തോളു ചെരിച്ചു നിറഞ്ഞൊഴുകുന്ന കണ്ണിൽ അഗ്നി ജ്വലിപ്പിച്ചു അവൾ അവനെ ദഹിപ്പിക്കുന്ന നോട്ടം നോക്കി....
നോക്കി പേടിപ്പിക്കേണ്ട..... എന്തിനാ മറ്റുള്ളവർക്ക് വേണ്ടി എല്ലാം വിട്ടു കൊടുത്തു ഇങ്ങനെ സ്വയം ഉരുകുന്നത്....
അത്രമേൽ പ്രിയപ്പെട്ട ചിലതൊന്നും അങ്ങനെ സ്വന്തമാക്കാൻ കഴിയണം എന്നില്ല ഹിരൺ...കാരണം മാറ്റാർക്കെങ്കിലും സ്വന്തമായതിനു ശേഷം മാത്രം ആയിരിക്കും അയാളെ കണ്ടു മുട്ടുന്നത് പോലും... ഞാൻ നിന്നെ കണ്ടു മുട്ടുമ്പോൾ തന്നെ നിന്റെ മനസ്സിൽ മറ്റൊരാൾ ഉണ്ടായിരുന്നു. ഇപ്പൊ നീ മറ്റൊരു പെൺകുട്ടിയുടെ അവകാശിയും.. സാഹചര്യം കൊണ്ട്
💬 Comments
View all comments