Chapter Title : ♥️അവിരാമം♥️ 6 [കർണ്ണൻ]
ആ ഗേറ്റിനെ താങ്ങുന്ന തൂണുകൾക്കും ഉണ്ട് ഒത്ത വണ്ണവും ഉയരവും... തൂണുകൾക്ക് മുകളിൽ ഗർജിക്കുന്ന ആൺ സിംഹത്തിന്റെ പ്രതിമ...
ഗേറ്റ് കടന്നതും വീണ്ടും ഉള്ളിലേക്ക് റോഡ്... വീതി കുറവാണു... ഇരു വശവും തേയില തോട്ടങ്ങൾ.......
കൂരിരുട്ടിലും അതിന്റെ മനോഹാരിത അവൻ ഒപ്പിയെടുത്തു... കുറെ അങ്ങ് പോയതും തേയില ചെടികൾ മാറി കാപ്പി ചെടികൾ ആയിരുന്നു അവൻ കണ്ടത്... നല്ല കാപ്പി പൂവിന്റെ മണവും ഉണ്ട്... കായ ആവാറായിട്ടുണ്ട് ആ സമയത്താണ് ഇങ്ങനെ മഴയും പതിവ്....പപ്പയുടെ കൂടെ തോട്ടത്തിൽ പോയപ്പോൾ പഠിച്ചതും അറിഞ്ഞതും ഒക്കെയാണ്....
കാപ്പി തോട്ടം തീർന്നു വീണ്ടും തേയില കാടിന് ഇടയിലൂടെ അവൻ ഏറെ ദൂരം വീണ്ടും പോയി....
ഇടത്തേയ്ക്ക്.....
ങേ....
ദാ അവിടുന്ന് ഇടത്തേയ്ക്ക്....
അനീറ്റ പറഞ്ഞ വഴിയിലേക്ക് ഹിരൺ വീണ്ടും തിരിഞ്ഞു... റോഡിൽ നിന്നും എസ്റ്റേറ്റിലേക്ക് തിരിഞ്ഞപ്പോൾ കണ്ട അതെ ഗേറ്റ് അതെ തൂണുകൾ അതെ സിംഹങ്ങൾ... പക്ഷെ അവിടെ കണ്ടതിന്റെ അത്രയും വലിപ്പം ഇല്ല...
തൂണുകളിൽ ഒന്നിൽ എഴുതിയിരിക്കുന്നത് അവൻ വായിച്ചു...
കൊഴുവള്ളി എസ്റ്റേറ്റ് ബംഗ്ലാവ്.....
റോഡ് അല്ല വെട്ടു കല്ല് പാകിയ വഴിയാണ്.. ആ വഴി വളഞ്ഞു മുകളിലേക്കു ഒരു കയറ്റം പോലെ.. അത് കൊണ്ട് തന്നെ അല്പം കൈ കൊടുത്താണ് ഹിരൺ വണ്ടി കയറ്റിയത്...
വിശാലമായ പൂന്തോട്ടത്തിന്റെ ഒരരികിലൂടെ ആ വഴി എസ്റ്റേറ്റ് ബംഗ്ലാവിന്റെ മുന്നിൽ അവൻ വണ്ടി ചവിട്ടി നിർത്തി....
പഴമയുടെ പ്രതാപം നിലനിൽക്കുന്ന ഇരു നില കെട്ടിട്ടം എന്ന് തോന്നിക്കുന്ന ഒരു കൂറ്റൻ ബംഗ്ലാവ്.....
പെരുമഴയിൽ മുങ്ങി കുളിച്ചു ഇരുട്ടിൽ മൂടി നിൽക്കുന്ന അതി ഭീകരത
💬 Comments
View all comments