0%

Chapter Title : ♥️അവിരാമം♥️ 6 [കർണ്ണൻ]

Author : Kambikathakal Read All Parts 2.4K

നല്ല കടുപ്പം ചെറിയ മധുരം പാകത്തിന് ചൂട് പിന്നെ നല്ല ഏലക്കയയുടെ രുചിയും...

തന്റെ കൈ കൊണ്ട് ആദ്യമായി ഉണ്ടാക്കി കൊടുത്തത് ...ഹിരൺ ഊതി ഊതി അത് മുഴുവൻ കുടിക്കുന്നത് അവൾ ആത്മ നിർവൃതിയോടെ നോക്കി കണ്ടു.....

ഇവിടെയാണോ ജനിച്ചതും വളർന്നതും ഒക്കെ.......

ആം.... പത്താം ക്ലാസ് വരെ ഇവിടെ ഒറ്റപ്പാലത്ത് പള്ളിയുടെ സ്കൂളിൽ ആയിരുന്നു.. പിന്നെയാ കോട്ടയത്തിനു മാറിയത്....

ഇവിടെ ആരും ഇപ്പൊ താമസം ഇല്ലേ.. ഫാമിലി ഒക്കെ ജർമനിയിൽ ആണോ...

ഞാൻ മാത്രേ ഇവിടെ ഉള്ളു.... അവധി ദിവസം ഇങ്ങോട്ട് പോരും....

പേടിയില്ലേ തനിച്ചു.....

തനിച്ചാവുമ്പോഴാ പേടി ഒക്കെ മാറുന്നത്.. പിന്നെ എന്തിനും ധൈര്യം കിട്ടും...

മ്മ്.....

ഹ്ഹാ ഹ്ച്ചി.....

ഹ്ഹ ഹാ ചിഹ്....

അനീറ്റ നിർത്താതെ തുമ്മാൻ തുടങ്ങി... ഒരു 3 മിനിട്ട് കൊണ്ട് തന്നെ അവൾ തുമ്മി തളർന്നു....

മഴ കൊണ്ടത്തിന്റെയാ.. നനഞ്ഞ ഇങ്ങനെയാ തുമ്മി തുമ്മി പതം വരും...

അത് ശെരി അപ്പൊ അറിഞ്ഞു വച്ചു കൊണ്ടാണോ എന്നേം കൊണ്ട് നനഞ്ഞത്...

തുമ്മും...എന്നുവെച്ചു നമ്മുടെ ആഗ്രഹങ്ങൾ വേണ്ടാന്ന് വയ്ക്കാൻ പറ്റുവോ...

ഹ് ഹ് ഹാ ഹച്ചി.....

ഹോസ്പിറ്റലിൽ പോണോ...

ഏയ് അത്രക്കൊന്നും ഇല്ല ഇത് ഇപ്പൊ മാറിക്കോളും....

ഹാ ഹ് ചിഹ്...

അനീറ്റ ഹിരണിന്റെ തോളിലേക്ക് പതിയെ ചാഞ്ഞു... ഉറക്കം അവളുടെ കണ്ണുകളെ മാടി വിളിച്ചു....

ഡോ.. ഉറങ്ങുവാണോ താൻ....

മ്മ് ഉറക്കം വന്നു കണ്ണ് അടഞ്ഞു പോണ്....

ഇന്നലെ ഉറങ്ങിയില്ല അല്ലെ...

മ്മ്മ്.....

തോന്നി....

എന്ന റൂമിൽ പോയി കിടക്കു ഇവിടെ കിടന്നു ഉറങ്ങണ്ട.. നല്ല തണുപ്പ് ഉണ്ട്....

💬 Comments

View all comments