Chapter Title : ♥️അവിരാമം♥️ 6 [കർണ്ണൻ]
ഒരാൾ പുറത്തേക്കു വന്നു. രാജീവ് സാർ അല്ല....
പക്ഷെ അവസാന വർഷം ആളെ കണ്ടിട്ടുണ്ട്...
ആരാ... ആരെ കാണാനാ ഈ സമയത്തു.. വിസിറ്റിംഗ് ടൈമും എൻട്രി ടൈമും ഒക്കെ കഴിഞ്ഞു....കോളേജ് ഗേറ്റു അടയ്ക്കാറായി...
രാജീവ് സാറ്.... സാറ് ഇല്ലേ.....
സാറ് സ്ഥലത്തില്ല..... ഔട്ട് ഓഫ് സ്റ്റേഷൻ ആണ്.....എന്താ കാര്യം....
ഞാൻ ലാസ്റ്റ് ബാച്ച് ഫിലോസഫി സ്റ്റുഡന്റസ് ആണ്... രാജീവ് സാറിനെ ഒന്ന് കാണേണ്ട ആവശ്യം ഉണ്ടായിരുന്നു....
സാർ വരാൻ ഒരു മാസം എടുക്കുവല്ലോ.....
അയ്യോ... ഒരു മാസവോ...
ഒരു ഇന്റേൺഷിപ് കോഴ്‌സിന്റെ ഭാഗമായി യൂണിവേഴ്സിറ്റി അയച്ചതാണ്....എന്തേലും അത്യാവശ്യ കാര്യം ആയിരുന്നോ.....
മ്മ്.... സാറിനെ കൊണ്ട് ഒരു ആവശ്യം .......
ഇനി ഇപ്പൊ രാത്രി സ്റ്റേ ചെയ്യാൻ വേറെ റൂം തപ്പണ്ടി വരുവല്ലോ... സാറുണ്ടായിരുന്നേ ഹോസ്റ്റലിൽ കൂടാമെന്ന പ്രതീക്ഷ തെറ്റിയ മൂഞ്ചിയ അവസ്ഥയിൽ ഹിരൺ ഗ്ലൂമി ആയി നിന്നു.....
എവിടെയാ വീട്.......
ഞാൻ ഇടുക്കി.......
പേര് എങ്ങനെയാ......
ഹിരൺ......ഇന്ന് ഇവിടെ സ്റ്റേ ചെയ്യാൻ റൂം എന്തേലും കിട്ടുവോ.....
അയ്യോ.. പുറത്തുള്ളവർക്ക് റൂം കൊടുക്കാൻ പറ്റില്ല.... ഇൻചാർജ് രാജീവ് സാർ ആണ്.. ആളു ഉണ്ടായിരുന്നെ നോക്കാമായിരുന്നു. ഞാൻ ആൾക്ക് പകരം ഒരു മാസത്തേക്ക് നിന്നതാ..
ഇനി ഇപ്പൊ നാട്ടിലേക്ക് ബസ് രാവിലെ കിട്ടു... പുറത്തു റൂം എടുക്കാൻ പൈസ....
ഹിരൺ ഒരു നിഷ്കളങ്കത എറിഞ്ഞു നോക്കി... അത് അങ്ങ് ഏറ്റു...
ഇയാള് പഠിച്ചോണ്ടിരുന്നപ്പോ ഇവയ്ടായിരുന്നോ.....
അതെ... റൂം 71....
ഡീറ്റൈയൽസ് ഒന്ന് പറയാവോ...
ഇരുവരും വാർഡ്ന്റെ റൂമിലേക്ക് കയറി. ഡീറ്റെയിൽസ് ചെക്ക് ചെയ്തു ഐഡന്റിറ്റി ഓക്കേ ആണെന്നു ഉറപ്പ് വരുത്തി.
💬 Comments
View all comments