Chapter Title : ♥️അവിരാമം♥️ 8 [കർണ്ണൻ]
എമിലിയയ്കും ഉറ്റ ചങ്ങാതി ആയി മാറാൻ ആൻ്റണിക്ക് അധിക സമയം ഒന്നും വേണ്ടി വന്നില്ല. ..
കുഞ്ഞു ജനിച്ചതിൽ പിന്നെ തോട്ടത്തിലെ കാര്യങ്ങളിൽ ഉഴപ്പിയ എബ്രിഡ് അതിൻ്റെ ചുമതല മുഴുവൻ ആൻ്റണിയെ ഏല്പിച്ചു കയ്യൊഴിഞ്ഞു. ...
ഇത്ര വലിയ സാമ്രാജ്യം ഏറ്റെടുത്തു നടത്താൻ ആൻ്റണി ആദ്യം തയ്യാറായിരുന്നില്ല ....
സൗഹൃദത്തിന് അപ്പുറം ഒന്നും തനിക്ക് വലുത് അല്ല എന്നായിരുന്നു ആൻ്റണിയുടെ പക്ഷം... ഒരു തരം ഗാന്ധിയൻ ചിന്താഗതി....
ഇബ്രിഡിൻ്റെ നിർബന്ധത്തിന് വഴങ്ങി ഒടുവിൽ എസ്റ്റേറ്റ് മാനേജർ എന്ന സ്ഥാനം നിശ്ചിത ശമ്പളത്തിന് ആൻ്റണി ഏറ്റെടുത്തു.....
ആൻ്റണിയുടെ ആത്മാർഥതയും കഴിവും കൊണ്ട് എസ്റ്റേറ്റിൻ്റെ വളർച്ച വളരെ പെട്ടെന്ന് ആയിരുന്നു.. ...
ചുമതലകൾ ആൻ്റണി ഏറ്റെടുത്തതോടെ എബ്രിഡ് എല്ലാത്തിൽ നിന്നും ഒഴിഞ്ഞു പൂർണ്ണമായും ജീവിതത്തെ ആസ്വദിക്കാൻ തുടങ്ങി....
ഇതിനിടയിൽ ആരോരും ഇല്ലാത്ത ഒരു അനാഥ പെൺകുടിയെ ആൻ്റണി വിവാഹം ചെയ്തു.. ഇരുവർക്കും ഒരാൺകുട്ടിയും പിറന്നു. അലക്സ്...
ആൻ്റണിയുടെ അമ്മയുടെ സഹോദരൻ മത്തായിയും പുത്രൻ ജോണിക്കുട്ടിയും ആൻറണിയോടൊപ്പം എസ്റ്റേറ്റിൽ ചില്ലറ ജോലികൾ ചെയ്തു തുടങ്ങി.....
ദാരിദ്ര്യം അതിന്റെ പാരമ്യതയിൽ എത്തിയ മത്തായിക്കും കുടുംബത്തിനും വലിയ ആശ്വാസം ആയിരുന്നു എസ്റ്റേറ്റിലെ ജോലി.....
അത് കൊണ്ട് തന്നെ ഇരുവരും ആത്മാർത്ഥമായി തന്നെ ആന്റണിക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്ത് കൊടുത്തു കൂടെ നിന്നു.......
അമ്മാവനും അനിയനും ആയതിനാൽ തന്നെ ഇരുവരെയും ആന്റണിക്ക് വിശ്വാസവും ആയിരുന്നു...
മകൾക്ക് 5 വയസ് പൂർത്തിയായ സമയം എബ്രിഡ് നാട്ടിലേയ്ക്ക് തിരികെ പോയി......
പിന്നീടുള്ള അയാളുടെ വരവ് വർഷത്തിൽ ഒരു തവണ മാത്രം ആയി ചുരുങ്ങി...
എസ്റ്റേറ്റിൽ കാര്യങ്ങൾ എല്ലാം ആൻ്റണിയുടെ മേൽനോട്ടത്തിലും ആയി.....
വർഷാ വർഷം വന്നു എസ്റ്റേറ്റിൻ്റെ കാര്യങ്ങളിൽ എല്ലാം അന്വഷിച്ചിരുന്ന എബ്രിഡ് പിന്നീട് അങ്ങോട്ട് വരവ് ഇല്ലാതെ ആയി...
അലക്‌സിന് പത്തു വയസുള്ളപ്പോൾ ആയിരുന്നു ഇബ്രിഡ് അവസാനമായി വന്നത്... പിന്നീട് നീണ്ട ഇരുപത് വര്ഷക്കാലം അയാളുടെ ഒരു അറിവും ആർക്കും ഉണ്ടായിരുന്നില്ല.....
അപ്പോൾ പോലും തൻ്റെ ഉത്തരവാദിത്വങ്ങൾ ആൻ്റണി കൃത്യതയോടെ നിറവേറ്റി.... എസ്റ്റേറ്റിന്റെ എല്ലാ ചിലവുകളും കഴിഞ്ഞു ഉള്ള ഓരോ രൂപയും അയാൾ നിധി പോലെ സ്വരുകൂട്ടി
💬 Comments
View all comments