Chapter Title : ♥️അവിരാമം♥️ 8 [കർണ്ണൻ]
സംഭവിച്ചത്.....എന്തിനാ അവൾ എല്ലാവരോടും ഇതെല്ലാം മറച്ചു വച്ചതു....
മനുഷ്യ ജീവന് പണത്തിനും സ്വത്തിനും മുന്നിൽ വില ഇല്ലാതെ പോയതാണ് കുഞ്ഞേ അവളുടെ ഈ കാണുന്ന ജീവിതം... എന്തിനു ഏറെ രക്ത ബന്ധം പോലും മറന്നു ചില ചെകുത്താൻമാർ ....പണത്തിനോടുള്ള ആർത്തി.....
ഒന്നും മനസിലാകാതെ ഇരുന്ന ഹിരണിനു മുന്നിൽ അച്ഛൻ അനീറ്റയുടെ കഴിഞ്ഞ കാലത്തിന്റെ നേർ പുസ്തകം തുറന്നു വച്ചു...
...............................................................................
ബ്രിട്ടീഷുകാർ വയനാടിനെ അടക്കി വാണിരുന്ന കാലത്താണ് ഈ പള്ളിയും ബംഗ്ലാവും എല്ലാം ഉണ്ടാകുന്നതു..
അവർക്കു വേണ്ടുന്ന ഏലവും കുരുമുളകും തേയിലയും കാപ്പിയും ഒക്കെ കിട്ടാൻ വേണ്ടി ഈ കാണുന്ന തോട്ടങ്ങളും അവർ തന്നെ ഉണ്ടാക്കിയെടുത്തു..
അടിമകൾ ആയും അവരുടെ പണിക്കാരായും പരിചാരകർ ആയും എല്ലാം ഈ നാട്ടിലെ പാവം ജനങ്ങളും..
സ്വാതന്ത്ര്യം കിട്ടിയിട്ട് പോലും ഈ നാട്ടിലെ ആളുകൾ ബംഗ്ലാവിലെ പ്രഭുവിന്റെ അടിമകൾ ആയിരുന്നു..
1968 കാലഘട്ടത്തിൽ അന്നത്തെ പ്രഭു പ്രായത്തിന്റെ അവശതകളിൽ തിരികെ പോയപ്പോളാണ് അയാളുടെ ചെറുമകൻ ഒരു 20 കാരൻ പയ്യനും ഭാര്യയും ഈ നാട്ടിലേക്ക് വന്നത് ..
എബ്രിഡ് കേൾവോസും എമിലിയാനയും..
നന്മയുള്ള ഒരു മനുഷ്യൻ.... അതായിരുന്നു എബ്രിഡ്...
പ്രകൃതി സ്‌നേഹി.. യാത്രികൻ.. ഒപ്പം സംഗീതവും... വയനാട് പോലെ ഒരു നാട് അയാളുടെ അഭിരുചിക്കു ചേർന്ന് നിന്നത് കൊണ്ട് തന്നെ എപ്പോളും ഈ കാടുകളിൽ കാഴ്ച കാണാൻ ആയിരുന്നു ഇരുവർക്കും താല്പര്യം.....
ഇവിടെ കൃഷി ചെയ്തു ഉണ്ടാക്കുന്നത് കയറ്റി അയക്കുന്നതിനൊപ്പം തന്നെ ഇവിടുത്തെ തൊഴിലാളികളെയും അയാൾ താങ്ങി നിർത്തി എന്നത് തന്നെ ആയിരുന്നു അയാളിലെ നന്മ...
ഒരാളോട് പോലും മോശമായി പെരുമാറിയില്ല..
💬 Comments
View all comments