0%

Chapter Title : ♥️അവിരാമം♥️ 8 [കർണ്ണൻ]

Author : kkstories Read All Parts 1.4K

സ്ത്രീകളെയും കുട്ടികളെയും ബഹുമാനിച്ചു.. എന്തിനേറെ അവർ ഉണ്ടാക്കിയ ഈ പള്ളിയിലെ വൈദികൻമാരെ കർത്താവിൻ്റെ പ്രതിപുരുഷൻ ആയി കണ്ട് ഭക്തിയും ബഹുമാനവും.....

ഈ വയനാടൻ കാട് മുഴുവൻ പ്രണയിച്ചു നടക്കുന്നതിനിടയിൽ എമിലി ഗർഭിണി ആയി...

എമിലിയുടെ ഗർഭ കാലത്ത് അവരെ ശുശ്രുഷിക്കുന്നതിനു വേണ്ടിയാണു അന്നയുടെ മുതു മുത്തശ്ശി ഈ ബംഗ്ലാവിൽ വരുന്നത്....

സ്വന്തം മോളെ പോലെ തന്നെ അവർ എമിലിയെ പരിചരിച്ചു.. ഭാഷ ഒന്നും തന്നെ അവർക്കു ഇടയിൽ ഒരു തടസം ആയിരുന്നില്ല..

ആംഗ്യ ഭാഷയിലൂടെയും ചിലതൊക്കെ ചെയ്തു കാണിച്ചും ഒക്കെ അങ്ങനെ മുന്നോട്ടു പോയ്

അങ്ങനെ എമിലി ഒരു പെൺകുഞ്ഞിന് ജന്മവും നൽകി....

കുഞ്ഞു ജനിച്ചതിൽ പിന്നെ എബ്രിഡ് ബംഗ്ലാവിൽ നിന്നും പുറത്തിറങ്ങിയതേയില്ല..

എമിലിക്കും കുഞ്ഞിനും ഒപ്പം ഇരിക്കാനായിരുന്നു അയാൾക്ക്‌ ഇഷ്ടം...

മേൽനോട്ടത്തിന്റെ കുറവുകൾ തോട്ടത്തിലും വിളകളിലും ഗണ്യമായ കുറവിനു കാരണം ആയി..

അങ്ങനെ ഇരിക്കെ ആണ് ഒരു ദിവസം അന്നയുടെ മുതു മുത്തശ്ശിയോടൊപ്പം അവരുടെ മകനായ അതായത്. അന്നയുടെ പപ്പയുടെ പപ്പ ആൻ്റണി ഈ ബംഗ്ലാവിൽ വന്നത്..

എബ്രിഡിൻ്റെ സ്വഭാവം വച്ച് അയൽ ആൻറണിയുമായി വേഗം തന്നെ സൗഹൃദത്തിൽ ആയി..

ഉയർന്ന വിദ്യാഭ്യസമുള്ള കോഴുവള്ളിയിലെ ഒരേ ഒരാൾ അന്ന് ആൻ്റണി മാത്രം ആയിരുന്നു...

ഇംഗ്ലീഷ് സംസാരിക്കാൻ അറിയാം എന്നത് കൊണ്ട് തന്നെ എബ്രിഡിനും എമിലിയയ്കും ഉറ്റ ചങ്ങാതി ആയി മാറാൻ ആൻ്റണിക്ക് അധിക സമയം ഒന്നും വേണ്ടി വന്നില്ല. ..

കുഞ്ഞു ജനിച്ചതിൽ പിന്നെ തോട്ടത്തിലെ കാര്യങ്ങളിൽ ഉഴപ്പിയ എബ്രിഡ് അതിൻ്റെ ചുമതല മുഴുവൻ ആൻ്റണിയെ ഏല്പിച്ചു കയ്യൊഴിഞ്ഞു. ...

ഇത്ര വലിയ സാമ്രാജ്യം ഏറ്റെടുത്തു

💬 Comments

View all comments