Chapter Title : ♥️അവിരാമം♥️ 8 [കർണ്ണൻ]
ആണ് അലക്സ് ഒരുക്കി വച്ച ഒരു കെണി സാമൂവലിനു മനസിലായത്....
താനോ തന്റെ കുടുംബമോ ഏതെങ്കിലും ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുകയോ കാണാതെ ആവുകയോ ചെയ്താൽ കൊഴുവള്ളിയും അതിന്റെ പരിധിയിൽ വരുന്ന എല്ലാ സ്വത്തു വകകളും സർക്കാരിന്റെയും കൊഴുവള്ളി സെന്റ് പീറ്റർസ് ചർച്ചിന്റെ കീഴിലുള്ള സാധനാ ട്രസ്റ്റിന്റെയും സംയുക്ത സമിതിക്കു ആയിരിക്കും എന്നും നിലവിൽ ഉള്ള എല്ലാ തൊഴിലാളികളെയും എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും നൽകി പുനരധി വസിപ്പിക്കണം എന്നും ഉള്ള വിചിത്രമായ ഒരു വില്പത്രം അലക്സ് തയ്യാറാക്കി വച്ചിരുന്നു...
രജിസ്റ്റർ ഓഫീസിൽ നിന്നും അതിന്റെ കോപ്പി മാത്രം ആണ് അവർക്കു കിട്ടിയത്......
പക്ഷെ ആ വില്പത്ര പ്രകാരം ട്രസ്റ്റിനു അതിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല... അവകാശി ആയി അനീറ്റ ജീവനോടെ ഉണ്ട്... പക്ഷെ ഒന്നും അവളെ ഏല്പിക്കാനും നിയമത്തിനു കഴിഞ്ഞില്ല...
മനോ നില തെറ്റിയതിനാലും പ്രായ പൂർത്തി ആവാത്തതിനാലും കോടതിക്ക് മറ്റു മാർഗം തേടേണ്ടി വന്നു....
ഒടുവിൽ അവളുടെ അവസ്ഥയെ കണക്കിലെടുത്തു ഒരു താൽകാലിക കമ്മീഷനെ കോടതി നിയമിച്ചു....
ഇന്ന് എല്ലാ കാര്യങ്ങളും നടപ്പിലാക്കുന്നത് ആ കമ്മീഷന്റെ കീഴിൽ ആണ്.. കോടതി ഓരോ മൂന്ന് മാസം കൂടുമ്പോൾ അത് പരിശോധനക്ക് വിദേയമാക്കുന്നും ഉണ്ട്.....
അനീറ്റയുടെ ജീവിത ചിലവുകൾക്കും വിദ്യാഭ്യാസത്തിനും വേണ്ടുന്നതൊക്കെ ചെയ്യുന്നതും ആ കമ്മീഷൻ ആണ്....
അനീറ്റയെ ഇല്ലാതെ ആക്കിയാൽ കൊഴുവള്ളി എന്ന സാമ്രാജ്യം കൈവിട്ടു പോകും എന്നറിഞ്ഞ സാമൂവൽ പിന്നെ അതിന് മുതിർന്നില്ല....
അപ്പോളും അവളെ ഒരു ഭ്രാന്തി ആക്കി നിർത്തേണ്ടതും അയാളുടെ ആവശ്യം ആയി മാറി......
പണം വാങ്ങി അയാളുടെ വാഴ്ത്തു പാട്ടുകാർ പാണനെ പോലെ ഇവിടെ പാടി നടന്നു....അനീറ്റ ഒരു ഭ്രാന്തി ആണെന്ന്.....
ഏറെ നാളത്തെ ചികിത്സ നടത്തി എല്ലാം മറന്നു തിരികെ വരാൻ ശ്രെമിച്ച അവളെ മാനസികമായി തളർത്താൻ പോകുന്നതായിരുന്നു അവരുടെ വായ്മൊഴികൾ.........
കൊഴുവള്ളിയിലെ ഒറ്റമുറിയിൽ ഒതുങ്ങി കൂടാൻ അവൾ ശ്രെമിച്ചപ്പോളാണ് അരമനയിൽ അറിയിച്ചു അവരുടെ സഹായത്തോടെ അവളെ ഇവിടെ നിന്നും മാറ്റിയത്........
കോട്ടയം രൂപതയുടെ കീഴിലുള്ള കുറവില്ലങ്ങട്ടെ ഒരു കോൺവെന്റിൽ അവളെ പാർപ്പിച്ചു.....
അവിടെ അടുത്ത് തന്നെ ഒരു കോളേജിൽ പഠിക്കാനും ചേർത്തു...
💬 Comments
View all comments