0%

Chapter Title : ♥️അവിരാമം♥️ 8 [കർണ്ണൻ]

Author : kkstories Read All Parts 500

അവളുടെ പോക്ക് അവന്റെ മനസ്സിനെ വീണ്ടും ഉമി തീ കണക്ക് നീറ്റി....

നീര് വന്നു വീങ്ങി ഇരുന്ന കൺ തടത്തിൽ ജലകണം ഇറ്റ് വീഴാൻ വെമ്പി നിന്നു.....

വാതിൽ പടിയിൽ ആളനക്കം കേട്ടു.... അവന്റെ നോട്ടം അങ്ങോട്ടേക്ക് പതിച്ചു....

ഒന്ന് പള്ളിയിൽ പോണം.......

മുഖത്തു നോക്കാതെ തറയിൽ നോക്കി കൊണ്ട് അവൾ പറഞ്ഞു.....

പള്ളിയിൽ പോകുന്നു എന്ന് പറഞ്ഞതാണോ അതോ കൂടെ വരാൻ ഉള്ള ക്ഷണം ആണോ എന്ന് മനസിലാകാതെ അവൻ ആ ഇരിപ്പു തുടർന്നു....

കുളിക്കുന്നുണ്ടോ... നല്ല തണുപ്പ് ആണ്.. ഇല്ലേ വന്നിട്ട് വെള്ളം ചൂടാക്കി തരാം.. ഹീറ്റർ വർക്കിംഗ്‌ അല്ല......

മറുപടി കേൾക്കാൻ കാത്തു നിൽക്കാതെ അവൾ തിരിച്ചു പോയി....

കൂടെ വരണം എന്ന് പറയാതെ അവൾ പറഞ്ഞു കഴിഞ്ഞിരിക്കുന്നു.....

എരിഞ്ഞു നീറിയ മനസ്സിൽ ചെറിയ ഒരു ആശ്വാസം...

ബാത്ത് റൂമിൽ കയറി തണുത്ത വെള്ളത്തിൽ കുളിച്ചിറങ്ങിയ അവന്റെ ശരീരത്തിന്റെ ക്ഷീണം പാതി മാറി. പക്ഷെ അപ്പോളും അവന്റെ മനസിന്റെ നീറ്റൽ അങ്ങനെയേ തുടർന്നു....

ചെയ്തു പോയതു തെറ്റായിരുന്നു എന്ന തോന്നൽ അനുനിമിഷം അവനെ പിടിച്ചുലച്ചു....

അനീറ്റയുടെ കാലിൽ വീണു ആണെങ്കിലും മാപ്പ് പറയണം എന്ന നിശ്ചയത്തിൽ അവൻ കുളിയും മറ്റു കാര്യങ്ങളും കഴിഞ്ഞു പുറത്തിറങ്ങി...

കട്ടിലിൽ അവനു വേണ്ടുന്ന എല്ലാ ഡ്രെസ്സുകളും ഇതിനോടകം അവൾ കൊണ്ടുവന്നു വച്ചിരുന്നു.....

അവളുടെ ചുരിദാറിന് മാച്ച് ആകുന്ന പിങ്ക് കളർ ഷർട്ടും ക്രീം കളർ പാന്റും പിന്നെ അവനു ഇടാനുള്ള ഇന്നർസും.....

പൊറുക്കാൻ കഴിയാത്ത ഒരു തെറ്റ്... വിശ്വാസ വഞ്ചന എന്ന് തന്നെ പറയാം.. പക്ഷെ എന്നിട്ടും അവൾ അതെല്ലാം മറന്നു കൊണ്ട് ഇതെല്ലാം എന്തിന് ചെയ്യുന്നു എന്ന് എത്ര ആലോചിച്ചിട്ടും അവനു മനസിലായില്ല...

വസ്ത്രം ധരിച്ചു റൂമിൽ നിന്നും പുറത്ത് ഹാളിൽ വരുമ്പോൾ ഹാളിലെ ടേബിളിൽ അവനു വേണ്ടി ഒരു കപ്പ്‌ കട്ടൻ ചായ ആവി പറത്തി കാത്തിരിക്കുന്നുണ്ടായിരുന്നു...

ചൂട് ചായ ഊതി കുടിക്കുമ്പോൾ അവളുടെ കൈപ്പുണ്യമാണോ അതോ ചായപ്പൊടിയുടെ ഗുണമോ എന്നൊരു ചോദ്യം അവനിൽ ഉണ്ടായി.....

ആ ക്രെഡിറ്റ് ചായപ്പൊടിക്കു കൊടുക്കാതെ അവൾക്ക് മാർക്കിടുമ്പോൾ അവന്റെ ചുണ്ടിൽ അവൻ പോലും അറിയാതെ ഒരു പുഞ്ചിരി വിടർന്നു....

ചായ കൂടി കുടിച്ചതോടെ അവൻ ഉന്മേഷവാനായി..

മാപ്പ് പറയാൻ തീരുമാനിച്ചത്.... ഇങ്ങോട്ട് വന്നു പള്ളിയിൽ പോകാൻ ക്ഷെണിച്ചത്.. മാച്ചിങ് ഡ്രെസ്സ്.. പിന്നെ അവളുടെ കൈപ്പുണ്യവും...

എല്ലാം കൂടി ചേർന്നപ്പോൾ ആദ്യം ഉണ്ടായ

💬 Comments

View all comments