Chapter Title : ♥️അവിരാമം♥️ 8 [കർണ്ണൻ]
മനസിന്റെ പിരിമുറുക്കത്തിന് ഒരു അയവുണ്ടായതായി അവനു തോന്നി...
ചായ കുടിച്ചു ഹാളിൽ നിന്നും പുറത്തിറങ്ങിയതും അവനെ കാത്ത് എന്ന നിലയിൽ അവൾ നില്കുന്നുണ്ടായിരുന്നു...
ബൈക്ക് എടുക്കാൻ തുനിഞ്ഞു ഹിരൺ പോർച്ചിലേയ്ക്ക് നടന്നതും അവൾ ഒന്ന് മുരടനക്കി....
തിരിഞ്ഞു നോക്കിയ ഹിരൺ കാണുന്നത് ബംഗ്ലാവിന് വലതു ഭാഗത്തു തേയില തോട്ടതിലേയ്ക്കുള്ള വഴിയിലൂടെ അവൾ നടക്കുന്നതാണ്....
അവൾക്ക് പിന്നാലെ ഒരു ചെറിയ ഗ്യാപ് ഇട്ടു കൊണ്ട് അവനും നടന്നു തുടങ്ങി.....
കോടമഞ്ഞിൽ പുതഞ്ഞിരുന്ന തേയില കാടിനു ഇടയിലൂടെ നടക്കുമ്പോളും അവന് അവളോട് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല..
എന്തോ ഒന്ന് തടഞ്ഞു നിർത്തുന്നത് പോലെ.പിന്നിൽ താൻ വരുന്നുണ്ടോ എന്ന് പോലും ശ്രെദ്ധിക്കാതെ ഉള്ള അവളുടെ നടത്തം ആയിരുന്നു ഒരു കാരണം എന്ന് വേണമെങ്കിൽ പറയാം..
അങ്ങോട്ട് കയറി സംസാരിച്ചിട്ട് ഒരു പ്രതികരണവും ഇല്ല എങ്കിൽ അത് കൂടുതൽ സങ്കടവും ആവും.. എന്നിരുന്നാലും ഒരവസരം കിട്ടും എന്ന് അവൻ പ്രതീക്ഷയോടെ കാത്തു...
ചെറിയ കയറ്റവും ഇറക്കവും ഒക്കെ താണ്ടി അവർ മുന്നോട്ട് നടന്നു.. തേയില കാട് കഴിഞ്ഞു ഇടുങ്ങിയ ഒരു ചെമ്മൻ പാതയിലേക്ക് അവൾ തിരിഞ്ഞു ഒപ്പം അവനും...
അല്പം അകലെ ഉള്ള ഒരു കുന്നിൻ മുകളിലിയായി ഒരു ചെറിയ പള്ളിയുടെ കമാനം അവൻ കണ്ടു....
ചെമ്മൺ പാതയ്ക്കരികിൽ ഉള്ള കാട്ടു ചെടികളിൽ വിരിഞ്ഞ പല നിറത്തിലുള്ള മനോഹരമായ പൂക്കൾ ഇലകൾ സഹിതം അവൾ ഓടിച്ചു കൂട്ടി കൈകളിൽ ഒതുക്കി പിടിച്ചു....
പാത കഴിഞ്ഞു വീണ്ടും തേയില കാട് താണ്ടി ഇരുവരും പള്ളി ലീക്ഷ്യമാക്കി നടന്നു.....
ഞായറാഴ്ച ആയതിനാലും നല്ല കോട മഞ്ഞ് ഉണ്ടായതിനാലും ആണെന്ന് തോന്നുന്നു ഒരു മനുഷ്യ ജീവിയെ പോലും അവനു കാണാൻ കഴിഞ്ഞില്ല....
തേയില കാടുകൾക്ക് ഇടയിലുള്ള ചെറിയ വീടുകളിൽ നിന്നും ലയങ്ങളിൽ നിന്നും ഒക്കെ അടുപ്പ് എരിയുന്നതിന്റെ പുകകൾ അന്തരക്ഷത്തിലേയ്ക്ക് പടർന്നു കയറുന്നുണ്ട്....
സൂര്യ പ്രഭ പറയത്തക്ക രീതിയിൽ താഴേക്ക് എത്താത്തതിനാൽ ഒരു മൂടികെട്ടിയ അന്തരക്ഷത്തിന് സമമായിരുന്നു അവിടെയെല്ലാം.....
ആ കാഴ്ചകളിലൂടെ കണ്ണോടിച്ചു കൊണ്ട് അനീറ്റയ്ക്ക് പിന്നാലെ അവൻ പള്ളി മുറ്റം ചെന്നെത്തി...
പള്ളിയിൽ നിന്നും നോക്കിയാൽ കാണാം കൊഴുവള്ളി ബാംഗ്ലാവും അതിനോട് ചേർന്നു കിടക്കുന്ന തേയിലയും കാപ്പിയും ഏലവും ഇഞ്ചിയും ഒക്കെ അടങ്ങുന്ന വിശാലമായ തോട്ടങ്ങളും....
അത്രയ്ക്കും വലിയ ഒരു വ്യൂ പോയിന്റ് തന്നെ ആയിരുന്നു പള്ളി മുറ്റം...
കോടമഞ്ഞിന്റെ വെളുത്ത പ്രതലത്തിൽ സൂര്യ കിരണം വീഴ്ത്തുന്ന സ്വർണ്ണ നിറം..
💬 Comments
View all comments