Chapter Title : ♥️അവിരാമം♥️ 8 [കർണ്ണൻ]
താണ്ടി ഇരുവരും പള്ളി ലീക്ഷ്യമാക്കി നടന്നു.....
ഞായറാഴ്ച ആയതിനാലും നല്ല കോട മഞ്ഞ് ഉണ്ടായതിനാലും ആണെന്ന് തോന്നുന്നു ഒരു മനുഷ്യ ജീവിയെ പോലും അവനു കാണാൻ കഴിഞ്ഞില്ല....
തേയില കാടുകൾക്ക് ഇടയിലുള്ള ചെറിയ വീടുകളിൽ നിന്നും ലയങ്ങളിൽ നിന്നും ഒക്കെ അടുപ്പ് എരിയുന്നതിന്റെ പുകകൾ അന്തരക്ഷത്തിലേയ്ക്ക് പടർന്നു കയറുന്നുണ്ട്....
സൂര്യ പ്രഭ പറയത്തക്ക രീതിയിൽ താഴേക്ക് എത്താത്തതിനാൽ ഒരു മൂടികെട്ടിയ അന്തരക്ഷത്തിന് സമമായിരുന്നു അവിടെയെല്ലാം.....
ആ കാഴ്ചകളിലൂടെ കണ്ണോടിച്ചു കൊണ്ട് അനീറ്റയ്ക്ക് പിന്നാലെ അവൻ പള്ളി മുറ്റം ചെന്നെത്തി...
പള്ളിയിൽ നിന്നും നോക്കിയാൽ കാണാം കൊഴുവള്ളി ബാംഗ്ലാവും അതിനോട് ചേർന്നു കിടക്കുന്ന തേയിലയും കാപ്പിയും ഏലവും ഇഞ്ചിയും ഒക്കെ അടങ്ങുന്ന വിശാലമായ തോട്ടങ്ങളും....
അത്രയ്ക്കും വലിയ ഒരു വ്യൂ പോയിന്റ് തന്നെ ആയിരുന്നു പള്ളി മുറ്റം...
കോടമഞ്ഞിന്റെ വെളുത്ത പ്രതലത്തിൽ സൂര്യ കിരണം വീഴ്ത്തുന്ന സ്വർണ്ണ നിറം.. പച്ച വിരിച്ച തേയില കാടുകൾ.. അതിനിടയിലുള്ള ലയങ്ങളും വീടുകളും.. ദൂരെ പഴമയുടെ പത്തരമാറ്റുതിളക്കത്തിൽ തലയെടുപ്പോടെ നിൽക്കുന്ന കൊഴുവള്ളി ബംഗ്ലാവ്.....
നയന മനോഹരമായ കാഴ്ചകളിൽ കണ്ണും നട്ടിരുന്ന ഹിരണിനെ ഉണർത്തിയത് പിന്നിൽ നിന്നുള്ള ചോദ്യമായിരുന്നു....
ആരാ....
ചോദ്യം വന്ന വഴിയിലെയ്ക്ക് അവൻ തിരിഞ്ഞു നോക്കി...
പള്ളിയുടെ വലതു വശം ചേർന്നുള്ള ചെറിയ മേടയിൽ നിന്നും വയോധികൻ ആയ പള്ളി വികാരി നടന്നടുത്തു വരുന്നു....
അല്പം ഇരുണ്ട ശരീര പ്രകൃതം.. പ്രായത്തിന്റെതായ അവശതകൾ കാണാനുണ്ട്..ഷേവ് ചെയ്തു ഒരാഴ്ച എങ്കിലും ആയി കാണും കുറ്റി രോമങ്ങൾ നിറഞ്ഞ താടിയും മീശയും.. നരവീണു വെളുത്ത മുടികൾക്കിടയിൽ പേരിനു മാത്രം കറുത്ത മുടികൾ... താടി രോമവും മീശയും അത് പോലെ തന്നെ.. പഴകിയ ളോഹയ്ക്ക് പുറത്ത് കിടക്കുന്ന കറുത്ത ചരടിൽ കോർത്ത കുരിശു മാല......
ആരാ മനസിലായില്ല.....
വീണ്ടും ചോദ്യം ആവർത്തിച്ചു കൊണ്ട് അയാൾ നടന്നടുത്തു.....
ഹിരണിനു ഏകദേശം അടുത്തെത്തിയതും അയാളുടെ ചുളിവ് വീണ നെറ്റിത്തടവും കൺപോളകളും വികസിച്ചു.....
എവിടെയോ കണ്ടു മറന്ന പോലെ....
ഞാൻ... അത്.....
പെട്ടന്നുള്ള ചോദ്യത്തിൽ വാക്കുകൾക്ക് വേണ്ടി അവൻ പരതി..
നല്ല മുഖ പരിചയം തോന്നുന്നു.. എപ്പോളോ തമ്മിൽ കണ്ട പോലെ..മോൻ
💬 Comments
View all comments