Chapter Title : ♥️അവിരാമം♥️ 8 [കർണ്ണൻ]
എവിടുന്നാ..പുറമേക്കാർ അങ്ങനെ വരവ് പതിവില്ല അത് കൊണ്ട് ചോദിച്ചതാ.....
അതിനും അവനു ഉത്തരം നൽകാൻ കഴിഞ്ഞില്ല... അനീറ്റയെതേടി അവന്റെ കണ്ണുകൾ അലഞ്ഞു.. പക്ഷെ പ്രകൃതി ഭംഗി ആസ്വദിച സമയം അവൾ എങ്ങോട്ടാണ് പോയത് എന്ന് അവൻ കണ്ടിരുന്നില്ല.. ആ സമയത്തെ അവൻ സ്വയം ശപിച്ചു...
എന്താ മോന്റെ പേര്...
ഹി.... ഹിരൺ.....
ആ പേര് കേട്ടതും അയാളുടെ മുഖം വിടർന്നു. ഒപ്പം ചുണ്ടിൽ ഒരു പുഞ്ചിരിയും...
അന്നമോളുടെ ചങ്ങാതിയാ അല്ലെ...
പേരിനോട് മുൻപരിചയം ഉള്ള പോലെ അയാൾ പറഞ്ഞു നിർത്തി...
അന്ന....
സംശയ ഭാവത്തിൽ ഹിരൺ ചെറു ചോദ്യം ഉന്നയിച്ചു...
ഓഹ്... അന്ന മോള് എന്ന് ഞാൻ വിളിക്കുന്നതാ.. അനീറ്റയുടെ ഒപ്പം പഠിക്കുന്നതല്ലേ.. മോള് പറഞ്ഞു അറിയാം....
ഇവിടെ വരുമ്പോളൊക്കെ മോന്റെ കാര്യം പറയാനേ അവൾക്ക് സമയം ഉള്ളു.. അല്ല അത് മാത്രേ അവള് പറയാറുള്ളൂ....
അന്ന മോള് വന്നില്ലേ....
ഉണ്ടായിരുന്നു.. പക്ഷെ...
വീണ്ടും അവന്റെ കണ്ണുകൾ അവളെ തേടി അലഞ്ഞു.
കല്ലറയിൽ പ്രാർത്ഥിക്കുന്നുണ്ടാവും...
പള്ളിയിൽ വന്നാൽ അവളുടെ പതിവുകൾ അറിയാം എന്ന് കാണിക്കും വിധം ആ വികാരി പറഞ്ഞു നിർത്തി...
അപ്പോളാണ് തുറന്നു കിടന്ന പള്ളി വാതിൽ കടന്നു അനീറ്റ അങ്ങോട്ടേക്ക് വന്നത്. വന്ന മാത്രയിൽ അവൾ വികാരിയച്ഛന്റെ മുന്നിൽ തല കുനിച്ചു...
ഈശോ മിശിഹായ്‌ക് സ്തുതിയായിരിക്കട്ടെ...
താഴേക്ക് മടിഞ്ഞു ചുളിവുകൾ വീണ വായോഥികന്റെ കൈയിൽ അവൾ മുത്തി നിവർന്നു...
ഇപ്പോളും എപ്പോളും സ്തുതിയായിരിക്കട്ടെ....
അയാൾ അത് പറയുമ്പോൾ ആ കണ്ഠം ഒന്നിടറിയോ..ആ കണ്ണുകൾ ഒന്ന് ഈറനണിഞ്ഞുവോ...ഹിരണിന് അപ്പോൾ അങ്ങനെയാണ് തോന്നിയത്...
അത് വെറും തോന്നൽ ആയിരുന്നില്ല പ്രായാധിക്യത്തിന്റെ മങ്ങൽ നിലനിന്നിരുന്ന വികാരിയച്ഛന്റെ കൺ കോണിൽ കണ്ണീരിന്റെ നനവ് ഇറ്റി നിന്നു...
ഇരുവർക്കുമിടയിൽ നിന്നും അനീറ്റ പള്ളിക്കു പിന്നിലേക്ക് നടന്നകന്ന സമയം മൗനം പാലിച്ചു കൊണ്ട് വികാരിയച്ചനും പള്ളിയിലേക്ക് നടന്നു നീങ്ങി...
ഒരല്പ സമയം അതെ നിൽപ് തുടർന്ന ഹിരൺ അനീറ്റ പോയ വഴിയേ അവൾക്കരികിലേയ്ക്കു നടന്നു ചെന്നു..
പള്ളിക്കു പിന്നിലെ ചെറിയ സെമിതേരിയിൽ ഒരേ പോലെ തോന്നിക്കുന്ന അടുത്തടുത്ത് ഉള്ള മൂന്നു കല്ലറകൾക്കു മുന്നിൽ മുട്ട്
💬 Comments
View all comments