Chapter Title : ♥️അവിരാമം♥️ 8 [കർണ്ണൻ]
കുത്തി പ്രാർത്ഥിക്കുകയാണ് അനീറ്റ...
വഴിയരികിൽ നിന്നും അവൾ ഒടിച്ചെടുത്ത പൂക്കൾ എല്ലാം സമമായി പകുർത്തു ഓരോ കല്ലറയ്ക്കും മുകളിൽ വിരിച്ചു വച്ചിട്ടുണ്ട്...
മാറിന് കുറുകെ കൈകൾ പിണച്ചു കെട്ടി അവളിൽ നിന്നും ഒരു നാല് അടി അകലെയായി ഹിരൺ നിന്നു.....
ഏറെ നേരത്തെ പ്രാർത്ഥനയ്ക്ക് വിരാമമിട്ടു അവൾ എഴുനേറ്റു....
ഞാൻ പറയാറില്ലേ എപ്പോളും ഒരാളെ കുറിച്ച്...ദാ ഇതാ ആള്.. ഹിരൺ......
ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് അവൾ ഒരു നാല് ചുവടു പിന്നിലേയ്ക്ക് നടന്നു...
ഹിരണിനോടൊപ്പം അവന്റെ വലതു വശം ചേർന്നു അവൾ നിന്നു...
പരസ്പരം മുഖത്തോട് മുഖം നോട്ടം വീണ സമയം അവൾ പറഞ്ഞു..
നീ എന്നോട് ചോദിച്ചിരുന്നിലേ എന്റെ വീട്ടുകാരെ കുറിച്ച്...
അവനിൽ നിന്നും നോട്ടം ആ കല്ലറകളിലെയ്ക്ക് നീട്ടി അവൾ തുടർന്നു...
പപ്പാ.... മമ്മി.... അനുകുട്ടൻ......
അത് പറയുന്ന സമയം അവൾ വിതുമ്പി പോയി... ഹിരണിന്റെ തോളിലേയ്ക്ക് തല ചായ്ച്ച അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി ഇറങ്ങി....
വിശ്വസിക്കാനാവാത്ത ഒന്നായിരുന്നു അനീറ്റയുടെ വാക്കുകൾ ആയി അവന്റെ കാതിൽ പതിഞ്ഞത്....
പപ്പയും മമ്മിയും അനിയനും ഒക്കെ ജർമനിയിൽ ആണ് എന്നാണ് എല്ലാവരെയും പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്..
കേട്ടത് വിശ്വസിക്കാനാവാതെ അവൻ ആ കല്ലറകളിലെയ്ക്ക് നോക്കി...
അലക്സ് ആൻ്റണി കൊഴുവള്ളിൽ....
മോളി അലക്സ് കൊഴുവള്ളിൽ....
ആൻസൺ അലക്സ് കൊഴുവള്ളിൽ.....
കല്ലറകൾക്ക് മുകളിൽ മാർബിളിൽ ഇപ്രകാരം എഴുതിയിരിക്കുന്നു...
എന്ത് പറയണം എന്നോ എങ്ങനെ ആശ്വസിപിയ്ക്കണംഎന്നോ അവനു മനസിലായില്ല.... ഇടതടവില്ലാതെ കണ്ണ് നീര് ഒഴുകി ഇറങ്ങിയ അവളുടെ കണ്ണുകളിലെയ്ക്ക് നോക്കി നിന്നു പോയി അവൻ....
അമ്മു......
അത്ര മാത്രേ അവന്റെ വായിൽ നിന്നും പുറത്ത് വന്നോള്ളൂ....
കേട്ടതൊന്നും വിശ്വസിക്കാനാവാത്ത ഒരാളുടെ അങ്കലാപ്പ്... അല്ല എങ്കിൽ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് അറിയാൻ കഴിയാത്ത ഒരാളുടെ നിസംഗത.... ഇതെല്ലാം നിറഞ്ഞു നിന്നിരുന്നു ആ ഒരു വിളിയിൽ....
ഇരു കയ്യാലും മുഖം പൊത്തി പൊട്ടി കരഞ്ഞു കൊണ്ട് അവൾ താഴേക്ക് തളർന്നു ഇരുന്നു..
അവളെ താങ്ങി പിടിച്ചു കൊണ്ട് ഹിരണും അവൾക്ക് അരികിൽ ഇരുന്നപ്പോൾ അവന്റ അരയിൽ വട്ടം പിടിച്ചു ആ മടി തട്ടിലെയ്ക്ക് തല ചെയ്ച്ചു
💬 Comments
View all comments