0%

Chapter Title : ♥️അവിരാമം♥️ 8 [കർണ്ണൻ]

Author : kkstories Read All Parts 506

കല്ലറകളിലേക്ക് കണ്ണ് നീട്ടി അവൾ പൊട്ടി പൊട്ടി കരഞ്ഞു...

ഇപ്പോളൊക്കെയോ മനസ്സിൽ അടക്കി വെച്ച എല്ലാ ഭാരവും അവൾ അവന്റെ സാമീപ്യത്തിൽ ആ ആത്മാകൾക്കുമുന്നിൽ ഇറക്കി വച്ചു.....

ആ സമയം ഹിരണിന്റെ മനസ്സിൽ അവളോട്‌ ഒരിക്കൽ പറഞ്ഞ വാക്കുകൾ തികട്ടി വന്നു...

"ഒറ്റപ്പെടലിന്റെ വേദന നിനക്ക് മനസിലാവില്ല"

ഒരിക്കലും പ്രതീക്ഷിക്കാത്ത ചില സന്ദര്ഭങ്ങൾ ജീവിതത്തിൽ ഉണ്ടായപ്പോൾ അതിൽ തന്നെ സ്നേഹിക്കുന്നവർ അവർക്കുണ്ടായ സങ്കടവും ദേഷ്യവും പ്രകടിപ്പിച്ചപ്പോൾ... അപ്പോൾ മുതൽ തോന്നിയതാണ് ഒറ്റയ്ക്കാണെന്നു... അതെ ചോദ്യം തന്നെയാണ് കഴിഞ്ഞ ദിവസങ്ങളിൽ എപ്പോളോ അനീറ്റയോട് ചോദിച്ചതും...

ഒറ്റപ്പെടലിന്റെ വേദന നിനക്ക് പറഞ്ഞാൽ മനസിലാവുമോ എന്ന്...

ആ ചോദ്യം നേരിടുന്ന സമയം ഒരു പുഞ്ചിരി മാത്രം നൽകിയ അനീറ്റയുടെ മനസിന്റെ വേദന എന്ത് എന്ന് ആ നിമിഷങ്ങളിൽ ഹിരൺ തിരിച്ചറിയുകയായിരുന്നു...

അനീറ്റയുടെ മുതുകിൽ സാവധാനം തലോടി കൊണ്ട് അവളെ ആശ്വസിപ്പിക്കാൻ അവൻ വൃധ ശ്രെമിച്ചു കൊണ്ടിരുന്നു....

അവളുടെ നെഞ്ചിലെ സങ്കടങ്ങൾ കണ്ണീരായി ഒഴുകി ഇറങ്ങി അവന്റെ ഡ്രെസ്സിനെ നനയിച്ചു...

അണ പൊട്ടിയോഴുകിയ അവളുടെ സങ്കടങ്ങൾ കെട്ടടങ്ങും വരെ ഹിരൺ അവൾക്കരികിലിരുന്നു....

അമ്മു.......

അവളുടെ കരച്ചിൽ ഒന്ന് അടങ്ങി എന്ന് തോന്നിയ സമയം ഹിരൺ ആ തോളിൽ തട്ടി വിളിച്ചു....

മ്മ്.....

പോകണ്ടേ... സമയം ഒരുപാട് ആയി...

ഹിരണിന്റെ അരയിൽ ചുറ്റിയ കൈ വിട്ടു ഷാളിൽ മുഖം തുടച്ചു അവൾ എഴുന്നേറ്റു ഒപ്പം അവനും...

അരികിൽ നിന്ന അവളുടെ അരയോട് ചേർത്തു ഹിരണിന്റെ കൈകൾ അവളെ വലയം ചെയ്തു അവനിലെയ്ക്ക് ചേർത്തു പിടിച്ചു...

ഒരിയ്ക്കൽ പോലും കണ്ടിട്ടില്ലാത്ത ആ ആത്മക്കൾ ഉറങ്ങുന്ന കല്ലറയിലെയ്ക്കൂ ഒരു പിടിക്കുന്ന നോട്ടം അവനിൽ നിന്നും വീണലിഞ്ഞു.....

വീണ്ടും പള്ളി മുറ്റം വന്നു നിന്ന സമയം അവൾ...

ഹിരൺ.... ഞാൻ ഞാൻ ഇപ്പൊ വരാം........

എവിടെ പോകുവാ....

അവൾ അതിനു മറുപടി ഒന്നും പറഞ്ഞില്ല പള്ളി വാതിലിനുള്ളിലൂടെ അൾത്താരയിലേയ്ക്ക് നോക്കി അവൾ നിന്നു....

അവളുടെ കയ്യിൽ നിന്നും ഹിരണിന്റെ പിടുത്തം അയഞ്ഞതും കഴുത്തിൽ കിടന്ന ഷാൾ എടുത്തു തല മൂടി പള്ളിയ്ക്കകതെയ്ക്ക് നടന്നു.. അവൾക്കു പിന്നാലെ ഹിരണും..

ആൾതാരയിലെ തിരു

💬 Comments

View all comments