Chapter Title : അയിത്തം
പൊളിച്ചു നിൽക്കുവാരുന്നു ഹേമ . ലക്ഷ്മി തമ്പുരാട്ടി എന്നൊക്കെ പറഞ്ഞപ്പോൾ ഏതോ വയസിയാണെന്നു തോന്നി ..ഇതിപ്പോ നാല്പത്തഞ്ചു കൂടി വന്നാൽ ...അപ്പൊ മക്കളൊക്കെ വിദേശത്താണെന്നു പറഞ്ഞത് . നെറ്റിയിൽ മൂന്നോ നാലോ നരച്ച മുടി മാത്രം . ആ കണ്ണട കൂടി ഇല്ലായിരുന്നെങ്കിൽ കുറച്ചൂടെ ചെറുപ്പമായേനെ
ഹേമ ചിന്തിച്ചു നിൽക്കുമ്പോൾ തമ്പുരാട്ടി നാലു ഗ്ലാസ് സംഭാരം ആയെത്തി
" എങ്ങനുണ്ട് ഞങ്ങളുടെ നാട് ...ഇഷ്ടപ്പെട്ടോ ?'
" ഹ്മ്മ് ...... നല്ല കാലാവസ്ഥ ..പിന്നെ നല്ല സഥലവും "
അപ്പോഴേക്കും അകത്തെ മുറിയിൽ ലാൻഡ് ഫോൺ അടിച്ചു
" ജയെ ... ദേ വിളിക്കുന്നുണ്ട് ....."
ജയ ചിരിച്ചോണ്ട് ഫോണിനടുത്തേക്കു പോയി
" അത് ജയകൃഷ്ണനാ...വേറെയാരും ഇങ്ങോട്ടേക്കു വിളിക്കില്യ ......' അത് പറയുമ്പോൾ തമ്പുരാട്ടിയുടെ മുഖത്ത് നിസ്സംഗത ആയിരുന്നു
" മക്കളൊക്കെ ?'
" മൂന്നു പേര് ..എല്ലാവരും വിദേശത്താ ....കുടുംബോം ...കുട്ട്യോളും ക്കെയായി ...വന്നിട്ടിപ്പോ വർഷങ്ങൾ ആയിരിക്കണൂ .....വിളിക്കാറുമില്യ '
" ഹ്മ്മ് ...അച്ഛനും അമ്മയ്ക്കും ഒക്കെ സുഖമല്ലേ ഹേമേ .......ജയ പറഞ്ഞു എല്ലാരേം നന്നായി അറിയാം ...ഹേമ വരൂന്നും പറഞ്ഞു ആഴ്ചകൾ മുന്നേ തുടങ്ങിയതാ ..പാവത്തിന് മിണ്ടാനും പറയാനും തുണയായല്ലോ ' പെട്ടന്ന് തമ്പുരാട്ടി വേറെ വിഷയത്തിലേക്കു ചിരിച്ചോണ്ട് സംസാരം മാറ്റി വിട്ടു .
ഹേമ ഒന്ന് ചിരിച്ചു .അവൾക്കു തമ്പുരാട്ടിയുടെ മുഖത്ത് നിന്ന് കണ്ണെടുക്കാനേ തോന്നിയില്ല . ഐശ്വര്യം തുളുമ്പുന്ന മുഖം . നെറ്റിയിലെ ചന്ദനക്കുറി അവരുടെ ഗാംഭീര്യം കൂട്ടുന്നു . നീല കളർ ബോർഡറുള്ള സെറ്റു സാരിയും
നീല ബ്ലൗസും .
💬 Comments
View all comments