Chapter Title : അയിത്തം
ഇല്ല ജയെ ... കാലത്തേ നന്ദിനി പ്രസവിച്ചു ...അവനതിന്റെ പുറകെ ആയിരുന്നു ...എല്ലാം കഴിഞ്ഞു വന്നപ്പോ സമയം പോയി "
' ആഹ് ...ഞാനോർക്കുന്നു ..സോമൻ ഊളയായി എന്ന് പറഞ്ഞു ചിരിക്കുന്ന കേട്ടു '
തമ്പുരാട്ടിയുടെ മുഖം വിളറി
' എന്റെ സോമു ഊളയൊന്നുമല്ല ......അവൻ പാവാ ...ഈ കാലത്തു പണികൾ ഒക്കെ ചെയ്തിട്ട് ആരേലും പിള്ളേര് സ്കൂളില് പോവോ ?"
" അയ്യോ അമ്മെ ...ഇവള് പിള്ളേര് പറഞ്ഞത് കേട്ട് ഓരോന്ന് പറഞ്ഞതാ ..'അമ്മ വിഷമിക്കല്ലേ '
" അയ്യോ ..തമ്പുരാട്ടി ..ഞാൻ പെട്ടന്ന് ...വെറുതെ ...സോറി "
" കുഴപ്പമില്യ ...അവനെ വെറുതെ പിള്ളേരൊക്കെ കളിയാക്കുമ്പോ സങ്കടാവും ......ഓരോ പേരുകളെ ...സോമൻ ...അതിനു അവൻ എന്ത് തെറ്റ് ചെയ്തു ......ഇതൊക്കെ ആളോള് ഇടുന്ന കളിയാക്കി പേരുകളല്ലേ '
" ഹ്മ്മ് .....ഞങ്ങളിറങ്ങുവാ അമ്മെ "
' ആയിക്കോട്ടെ ... ഇടയ്ക്കു ഇങ്ങോട്ടു വരാംട്ടോ ....സോമു സ്കൂളില് പോയാ പിന്നെ ഞാൻ തനിച്ചാ ......ഈ വയസാം കാലത്തു എന്ത് ചെയ്യാനാ ..സോമു അരിഞ്ഞോണ്ട് വരുന്ന പുല്ലു നന്ദിനിക്ക് ഇട്ടു കൊടുക്കും ...പിന്നെ പ്രാർത്ഥനേം കാര്യങ്ങളും .....അല്ല ...ആ സമയത്തു ഹേമക്കും ക്‌ളാസ് ഉണ്ടാവൂല്ലോ ......നന്ദിനി പ്രസവിച്ചോണ്ട് ഇനി നേരം പോക്കായി '
" ശെരി തമ്പുരാട്ടി ..ഇടക്കിറങ്ങാം '
" ഇടക്കാക്കണ്ട ....സ്‌കൂള് വിട്ടു വരുമ്പോ ദിവസോം ജയ ഇവിടെ കേറും ......പിന്നേയ് ...ഈ തമ്പുരാട്ടി വിളി വേണ്ടട്ടോ ...'അമ്മ എന്ന് വിളിച്ചോളൂ ...ഇപ്പൊ ആരും ഇല്ല്യ അങ്ങനെ വിളിക്കാൻ ...സോമുവാണെ ഒന്നും വിളിക്കറില്യ ...വിളിച്ചാ
💬 Comments
View all comments