Chapter Title : അഴകാന രാക്ഷസി…. 4 [മനൂപ് ഐദേവ്]
പറഞ്ഞു... ഞാൻ നിലത്തു തന്നെ ഇരുന്നു.
പുറത്തേ കോലാഹലങ്ങൾ കേട്ട് ഇന്ദുവേച്ചിയും അശ്വിനും റൂമിന് വെളിയിൽ വന്നു. അവരെ കണ്ട് അമ്പരന്ന് നിന്ന ബാലേട്ടൻ അവളോട് ചോദിച്ചു.
" ആരാ... ഇന്ദു ഇവൻ...?!! എന്താ ഇവന് നിന്റെ മുറിയിൽ പണി...? "
ഇന്ദു ചേച്ചി ബാലേട്ടന്റെ മുന്നിലേക്ക് നീങ്ങി നിന്ന് പറഞ്ഞു.
" അയ്യോ...അത് ബാലേട്ടാ ഇവൻ എന്റെ ഫ്രണ്ടാണ്.. കൃഷ്ണച്ചിയോട് ചെയ്ത പോലെ ഇവൻ എന്നോടും ചെയ്യുമോ എന്ന് പേടിച്ച് എന്റെ തുണയ്ക്ക് വന്നതാണ് ഇവൻ..."
അതും പറഞ്ഞു ഇന്ദുവേച്ചി തല തിരിച്ച് എന്നെ കളിയാക്കി ചിരിച്ചു. ബാലേട്ടൻ വീണ്ടും എന്നെ തല്ലാൻ വന്നപ്പോൾ അവർ മൂന്ന് പേരും കൂടി ബാലേട്ടനെ ബെഡ്റൂമിലേക്ക് പിടിച്ച് വലിച്ച് കൊണ്ട് പോയി ബെഡ്‌റൂമിന്റെ വാതിൽ അടച്ചു...
ആ സമയത്താണ് എനിക്ക് ഫോണിൽ രാജേട്ടന്റെ മെസേജ് വന്നത്. രാജേട്ടൻ ബാംഗ്ലൂർ എയർപോർട്ടിൽ വന്നിട്ടുണ്ട്.. പറ്റുമെങ്കിൽ വേഗം വന്നു പിക്ക് ചെയ്യാൻ പറഞ്ഞു..
ഇനി ഇതിൽ നിന്ന് രക്ഷപ്പെടാനും ഇന്ദുവേച്ചിയുടെ യഥാർത്ഥ മുഖം മറ്റുള്ളവർ കാണണമെങ്കിൽ രാജേട്ടൻ ഇവിടെ വരണം... ഞാൻ വേഗം പുറത്തിറങ്ങി സ്കൂട്ടിയുമെടുത്ത് എയർ പോർട്ടിലേക്ക് പാഞ്ഞു.
അവിടെ ചെന്നപ്പോൾ രാജേട്ടൻ പുറത്ത് നിൽക്കുന്നുണ്ട്. എന്നോട് ഒന്നും പറയാതെ സ്കൂട്ടറിന്ന് പിറകിൽ കയറി. ഞാൻ വേഗം സ്കൂട്ടർ റൂമിലേക്ക് വിട്ടു.
റൂമിലെത്തിയ ഞാൻ ഡോർ തുറന്ന് ഉള്ളിൽ കയറി.
എന്റെ പിറകെ ഉള്ളിലേക്ക് കയറിയ രാജേട്ടൻ അവിടെ വെച്ച് ഒരലർച്ച ആയിരുന്നു...
" ഇന്ദൂ... എടി പിഴച്ചവളെ ഇറങ്ങി വാടി... "
പെട്ടെന്ന് ബെഡ്‌റൂമിന്റെ വാതിൽ തുറന്നു.
ഇന്ദുവേച്ചി
💬 Comments
View all comments