Chapter Title : അഴകുള്ള സെലീന 3 [Nima Mohan]
കിടന്നു തട്ടിക്കേറരുത്.."
"എന്താ പറ.."
അവൾ എളിയിൽ കൈ വെച്ചു കൊണ്ട് തിരക്കി.
"ഇവിടെ നടന്നത് ആരോടും പറയാതിരിക്കാൻ അവൻ കുറച്ച് പൈസ തരാമെന്ന് പറഞ്ഞു. എന്താ ചെയ്യണ്ടേ.."
"എനിക്കവൻ്റെ പൈസയൊന്നും വേണ്ടന്നു പറ.. ഞാനാരോടും ഒന്നും പറയാനും പോകുന്നില്ല."
സോന പറഞ്ഞു.
”എൻ്റെ സോനേച്ചീ..”
അവൻ അവളുടെ അരികിലേക്ക് ചെന്നു.
"ചേച്ചിക്കിപ്പോ കാശിനത്യാവശ്യമുള്ള സമയമല്ലെ..
അവൻ തരുന്നത് എത്രയേലുമാട്ടെ.. അതങ്ങ് വാങ്ങാൻ പാടില്ലേ.."
സോനയുടെ മുഖത്തെ ഭാവത്തിന് ഒരു മയം വന്നു. "അയിനു എത്ര കിട്ടുമെന്നാ.."
"ഒരു അയ്യായിരം വാങ്ങിത്തരാം.. മതിയോ.."
"അയ്യായിരമോ.."
പത്തോ നൂറോ അങ്ങേയറ്റം അഞ്ഞൂറോ പ്രതീക്ഷിച്ചു നിന്ന സോനയുടെ വാ പൊളിഞ്ഞു..
"പിന്നില്ലേ.. ആ പലചരക്കു കടേലെ പാണ്ടിയുടെ കടമങ്ങ് തീരുമല്ലോ.. അതോടെ അവനു ചേച്ചിയെ കാണുമ്പോളുള്ള കൃമികടി അങ്ങ് തീരുകേം ചെയ്യും.."
സോനയ്ക്ക് ആ സമയത്തും ചിരി വന്നു പോയി.
"നിനക്കെങ്ങനെ മനസിലായി അയാൾക്ക് എന്നെക്കാണുമ്പോൾ കൃമികടിയുെണ്ടന്ന്.."
"അതൊക്കെ ഞാൻ നേരിട്ട് കണ്ടതാ.. ചേച്ചിയെ കാണുമ്പോളുള്ള അയാളുടെ നോട്ടമെക്കെ."
ഇവൻ പറയുന്നതും കാര്യമാണ് അവളോർത്തു.
ആ കാശ് കിട്ടിയാൽ ചെട്ടിയാരുടെ ശല്ല്യം അങ്ങോഴിവാക്കാം.
"എന്നാലും ആ പയ്യനെ ഞാൻ തല്ലുകേം ചെയ്തു. ഇനി അതിൻ്റെ കയ്യീന്ന് ഞാനെങ്ങനാ പൈസ വാങ്ങുക.."
അവൾക്കു മനപ്രയാസം തോന്നി.
"അതൊന്നുമോർത്ത് ചേച്ചി വിഷമിക്കണ്ട.. ഞാൻ നോക്കിക്കോളാം.."
"എന്തേലും കുഴപ്പമുണ്ടായാൽ എന്ത് ചെയ്യും..
പിള്ളേരല്ലെ..? ഇത്രയും പൈസക്ക് വേണ്ടി വല്ല മോഷണമോ മറ്റോ നടത്തുമോ.."
"അവൻ്റെ വീട്ടിൽ തന്നെയുണ്ടല്ലോ ഇഷ്ടം പോലെ മുതല്.. പിന്നെന്തിനാ പുറത്ത് പോയി കക്കുന്നത്.. ഇനി അവൻ കട്ടാലും സോനേച്ചി പേടിക്കണ്ട.. ചേച്ചിയുടെ തലയിൽ വരാതെ ഞാൻ നോക്കിക്കോളാം.."
അവൾ അർദ്ധ സമ്മതഭാവത്തിൽ നിന്നു.
"എന്നാ ശരി ഞാൻ പോകുവാ...എന്തിയേ മീനു.."
"അവള് ട്യൂഷന് പോയി... നീയെന്തായാലും വന്നതല്ലേ.. ഇത്തിരി കാപ്പി കുടിച്ചിട്ട് പോകാം.."
അവനെയും വിളിച്ച് അവള് അകത്തേക്ക് പോയി. ശൗരി കസേരയിലിരുന്നു.
അവള് അടുക്കളയിലേക്ക് പോയി അവനുള്ള കാപ്പിയുമായി വന്നു..
"നിനക്ക് ചക്ക വറുത്തത് വേണോ."
"ഒന്നും വേണ്ട ചേച്ചീ.. ഇത് കുടിച്ചിട്ട് ഞാൻ പോയേക്കുവാ.."
അവൻ കാപ്പി വാങ്ങി
💬 Comments
View all comments