Chapter Title : അഴകുള്ള സെലീന 3 [Nima Mohan]
തന്ത്രപൂർവ്വം കാര്യമവതരിപ്പിച്ചു.
"സോപ്പിടാനോ.. എനിക്ക് മനസിലായില്ല.."
"ചേച്ചി അവൻ്റെ അടുത്ത് ഒന്ന് കമ്പനിയടിച്ചു നിന്നാൽ മതി.. പൊട്ടനാ.. ഓരോ ദിവസവും വേണേൽ ഓരോ വള കൊണ്ട് വന്നു തരും.."
സോന അവനെ നോക്കിച്ചിരിച്ചു.
"എങ്കിൽ ഞാൻ പോകുവാ.. ഇപ്പോത്തന്നെ പോയി ഒപ്പിക്കാൻ നോക്കാം.."
"ഇപ്പോഴോ.. സന്ധ്യയായില്ലേ.. ഇന്നിനി വേണ്ട.."
അവള് പറഞ്ഞെങ്കിലും അവൻ സമ്മതിച്ചില്ല.
"നാളത്തേക്ക് ചിലപ്പോ ആ ചൂടങ്ങ് പോയിക്കിട്ടും.."
ശൗരി എഴുന്നേറ്റു.
സോനയും ഒപ്പം എഴുന്നേറ്റു..
"എടാ എല്ലാം സൂക്ഷിച്ചു വേണേ.. വേറാരും അറിയല്ലേ.."
ഇറങ്ങാൻ നേരം സോന അവനെ ഓർമ്മിപ്പിച്ചു.
ശൗരി അവളെ നോക്കി തലകുലുക്കി.
ശൗരി നേരെ പോയത് വീട്ടിലേക്കാണ്. ഒരു വള ഭദ്രമായി വീട്ടിൽ വെച്ചിട്ട് അര മണിക്കൂർ കഴിഞ്ഞ് അവൻ തിരികെ സോനയുടെ വീട്ടിലേക്ക് ചെന്നു. അവള് അടുക്കളയിൽ നിൽക്കുന്നത് അവൻ ജനാലയിലൂടെ കണ്ടിരുന്നു.
"സോനേച്ചി.. ഇത് ഞാനാ.."
അടുക്കള ജനൽ തുറന്ന് ശൗരി അവളെ വിളിച്ചു. അവള് അടുക്കള വാതിൽ തുറന്നു.
അകത്ത് കയറിയതും അവൻ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന വളയെടുത്ത് അവൾക്ക് കൊടുത്തു..
"ദാ അരപ്പവനുണ്ട്.."
സോനയുടെ കണ്ണ് മിഴിഞ്ഞു.
"അരപ്പവനോ.."
"പിന്നില്ലാതെ.."
"എങ്ങനെയെടുത്തു ഇത്.. ഇനി ഇതിൻ്റെ പേരിൽ വല്ലോ കുഴപ്പവും ഉണ്ടാകുമോടാ.."
സോനയ്ക്ക് പേടി മാറിയില്ല
"ചേച്ചി ഒന്നും പേടിക്കേണ്ട.. ഒരു പ്രശ്നവുമില്ല.."
"അവരു പിന്നെയെങ്ങാനും നോക്കുമ്പോൾ വള കണ്ടില്ലെങ്കിൽ എന്ത് ചെയ്യും.."
സോനയ്ക്ക് സംശയം തീർന്നില്ല .
"എൻ്റെ ചേച്ചീ ഞാൻ പറയുന്നത് ചേച്ചി വിശ്വസിക്കുമോ എന്നെനിക്കറിയില്ല.. അവരുടെ വീട്ടിൽ പ്രത്യേകം ലോക്ക് ഉള്ള ഒരു അലമാരയുണ്ട്.. അതിൻ്റെയകത്തു എനിക്ക് തോന്നുന്നത് ഒരു ഇരുന്നൂറു വളയെങ്കിലും കാണുമെന്നാണ്.. കണ്ടാൽ നിധി പോലെയുണ്ട്.. അതിന്നൂ ഒരെണ്ണം കുറഞ്ഞാൽ എങ്ങനെയറിയാനാ.. അത്തരം എത്രയെണ്ണം കാണുമെന്നാർക്കറിയാം"
അവൻ്റെ വർണ്ണന കേട്ട് സോന അത്ഭുതപ്പെട്ടു നിന്നു.
"അതീന്നു കുറച്ചെങ്ങാനും കിട്ടിയാൽ നമ്മള് രക്ഷപ്പെട്ടേനെ.."
ശൗരിയുടെ കുറിക്ക് കൊള്ളുന്ന വർത്തമാനം കേട്ട് സോനയുടെ മനസ്സിൽ ഒരു തീപ്പൊരി വീണു.. മെല്ലെ അതൊരു ചെറുനാളമായി. അവളുടെ കണ്ണുകളിൽ നിന്ന് ആഗ്രഹത്തിൻ്റെ തീവ്രത അവൻ വായിച്ചെടുത്തു.
"ഞാൻ പറഞ്ഞന്നെയൊള്ളൂ.. അല്ലേലും നമ്മക്കൊക്കെ ഇങ്ങനെ ആഗ്രഹിക്കാനല്ലേ
💬 Comments
View all comments