Chapter Title : അഴകുള്ള സെലീന [Nima Mohan]
പിന്നാലെയോടി എറിഞ്ഞിട്ടു.. അവന്മാര്‍ ബാഗിട്ടേച്ചോടി..
പൈസയൊക്കെ..
സെലീന ആന്തലോടെ തിരക്കി
ഒന്നും പോയിട്ടില്ലായിരുന്നു.. പോലീസിലൊക്കെ പറഞ്ഞിട്ടുണ്ട്.. വസ്ഥീടെ നമ്പരൊക്കെ വേറേയാണന്നാ കേട്ടത്... എന്തായാലും ശൗരിയുടെയൊക്കെ സമയം.. ഇനിയിപ്പോ നാട്ടിലൊന്നു വിലസാമല്ലോ
അങ്കിളിനോടാരാ ഇതു പറഞ്ഞെ..
ഞാന്‍ ഊണു കഴിക്കാന്‍ കാളച്ചന്തേലെ ഹോട്ടലില്‍ പോയിരുന്നു.. അവിടുന്ന് കിട്ടിയ വിവരമാ..
തമ്പാന്‍ നടന്നു പോയി..
സെലീനയ്ക്ക് മനസ്സിനു വല്ലാത്തൊരു കുളിര്‍മ്മ തോന്നി..
അല്ലേലും അവനൊരു പോക്കിരി തന്നെയാ ശൗരി.. അവന്‍റെ വാലേല്‍ കെട്ടാന്‍ കൊള്ളത്തില്ല ഇവിടുത്തെ അവന്മാരെ..
വിന്‍സി ഒട്ടും കുറയ്ക്കാതെ ശൗരിയെ പുകഴ്ത്തി. സെലീന ഒന്നു മന്ദഹസിച്ചു.. വിന്‍സിക്ക് ശൗരിയെ അടുത്തിടയായി വല്ല്യ കാര്യമാണു.. അവളങ്ങനെ അധികം ആരോടും കൂട്ടുകൂടുന്ന ടൈപ്പല്ല.. തന്നോടു പോലും ഈയടുത്തിടയ്ക്കാണു മര്യാദയ്ക്ക് ഒന്നു മിസ്ഥാന്‍ തുടങ്ങിയത്.. അതും താന്‍ അങ്ങോട്ട് ഇടിച്ചു കയറി മിസ്ഥിയിട്ട്..
എന്താ വിന്‍സീ ഈയ്യിടെയായിട്ട് ശൗരിയെക്കാണുമ്പോ ഒരിത്..
സെലീന ചെറുചിരിയോടെ തിരക്കി..
പോടീ അവിടുന്ന്.. എനിക്ക് പ്രേമോം മണ്ണാങ്കട്ടേമൊന്നുമില്ല.. പക്ഷേ അവനെപ്പോലെ ഒരാളാകണമെന്നാ എന്‍റെ ആഗ്രഹം..
ആ പറഞ്ഞത് സെലീനയ്ക്ക് മനസ്സിലായില്ല... വിന്‍സിക്ക് ആണുങ്ങളോട് ഒരു കമ്പമുള്ള പോലെ തോന്നിയിട്ടുണ്ട്. അതു പക്ഷേ പ്രേമമൊന്നുമല്ല.. അവരെപ്പോലെ ആകാന്‍ വേസ്ഥിയുള്ള ഒരു ആഗ്രഹം.. അവളെ ദൂരെ നിന്ന് കസ്ഥാല്‍ ഒരു ആണിന്‍റെ പോലെയാണു തോന്നുക.. ചതുരവടിവുള്ള മുഖവും കൈ വീശിയുള്ള നടപ്പും ഇമ്പമില്ലാത്ത സ്വരവും ഒക്കെ അവള്‍ക്ക് മാത്രമുള്ള പ്രത്യേകതയാണു. എല്ലാക്കാര്യത്തിലും അവള്‍ക്കൊരു പ്രത്യേക സീക്രട്ടുള്ള പോലെ സെലീനയ്ക്ക് തോന്നിയിട്ടുണ്ട്.. ആകപ്പാടെ ഒരു നിഗൂഡത ചൂഴ്ന്നു നില്‍ക്കുന്ന പ്രകൃതം. വലിപ്പമുള്ള മാറിടങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ അവളെ ഒരാണായി തെറ്റിദ്ധരിച്ചേനേ പലരുമെന്ന് സെലീനയ്ക്ക് തോന്നാറുണ്ട്..
നമുക്കൊന്ന് അവന്‍റെ ക്ലാസ് വരെ പോയി നോക്കിയാലോ വിന്‍സീ..
സെലീനയ്ക്ക് അവനോടു നേരിട്ടു പോയി കാര്യങ്ങള്‍ ചോദിക്കണമെന്നുസ്ഥായിരുന്നു.
ഓഹ്.. ഇനിയെവിടാ സമയം.. ഇപ്പൊത്തന്നെ ലേറ്റായി.. നീ വാ നമുക്ക് ലാബില്‍ പോയിട്ട് സമയമുസ്ഥേല്‍ പോകാം.
അങ്ങേപ്പുറത്തുള്ള ബ്ലോക്കിലാണു അവന്‍റെ ക്ലാസ്സ്.. ഇന്‍റര്‍വെല്ലിനു പോയിക്കാണാന്‍ നേരവുമില്ല.. ഇനി വീട്ടില്‍ച്ചെന്നിട്ടു കാണാം.. അല്ല പിന്നെ.. അവള്‍ നേരേ ലാബിലേക്ക് ചെന്നു.. സെലീനയെ കണ്ടതും ലാബിലുസ്ഥായിരുന്ന ബോയ്സിന്‍റെ മുഴുവനും നോട്ടം അവളെ ചൂഴ്ന്നു.
💬 Comments
View all comments