Chapter Title : അഴകുള്ള സെലീന [Nima Mohan]
ഞാനിവളെ പത്തുലിറ്റര്‍ കറന്നു തരാം..
വരണ്ട മണ്ണില്‍ മഴ പെയ്യുന്ന പോലുള്ള ഒരു കുളിര്‍മ്മ അവള്‍ക്കനുഭവപ്പെട്ടു.
എനിക്ക് തോന്നണില്ല.. ഒരു എട്ട് കിട്ടിയേക്കും..
അവള്‍ സംശയം മറച്ചുവെച്ചില്ല..
ഇല്ല ചേച്ചീ.. ഞാനല്ലേ പറയണേ..
കിട്ടിയാല്‍ ഒരുപാടുപകാരം.. കടംമേടിച്ച പൈസ കൊണ്ട് വാങ്ങിയതാ.. അതാ..
ഞാന്‍ നൂറുശതമാനം ഉറപ്പ് തരുന്നു പോരേ..
അവളുടെ മുഖത്ത് നുണക്കുഴി വിടര്‍ന്നു ഒരു ചെറുചിരിയുടെ ഒളി മിന്നി..
മോനെന്തു ചെയ്യുവാ..
ഞാന്‍ സെന്‍റ് ജോസഫില്‍ പത്താംക്ലാസ്സി പഠിക്കുവാ..
പത്താം ക്ലാസ്സിലോ.. കസ്ഥാ ഒരു ഡിഗ്രിക്കാരനാണന്നേ പറയൂട്ടോ..
അയ്യോ പത്തിലാണേലും എനിക്ക് വയസ്സ് പത്തൊന്‍പത് കഴിഞ്ഞു ട്ടോ.. ഈ പഠിത്തമൊന്നും നമ്മക്ക് പറഞ്ഞിട്ടില്ല.. അഞ്ചാം ക്ലാസ്സ് മുതല്‍ പല ക്ലാസ്സിലും തോറ്റു തോറ്റാ ഞാനിവിടെവരെ എത്തിയത്.. എങ്ങനേലും പത്തു ജയിക്കണം.. അത്രേയുള്ളൂ..
അവന്‍റെ വര്‍ത്തമാനവും വര്‍ത്തമാനത്തിലെ നര്‍മ്മവുമൊക്കെ മേദിനിക്ക് നന്നേ ബോധിച്ചു..
മോനെന്നാ നില്‍ക്ക്. കാപ്പി കുടിച്ചിട്ട് പോവാം..
ഞാന്‍ നാളെ വരുമ്പോ കുടിച്ചോളാം ചേച്ചീ.. ഇന്നു പോയിട്ട് ഇത്തിരി അത്യാവശ്യമുണ്ട്..
ഓഹ്. ശരി..
ആ പിന്നേ.. ചേച്ചി ഇതിനു കുടിയെന്നാ കൊടുക്കെന്നെ പെല്ലറ്റാണോ..
അതേ മോനേ.
വൈകിട്ട് കറന്നിട്ട് എത്രയുണ്ടന്ന് നാളെ വരുമ്പോള്‍ എന്നോടു പറയണേ..
ഉവ്വ്.
അവള്‍ തലകുലുക്കി..
എന്നാ ഞാന്‍ പോയേക്കുവാ..
പറഞ്ഞിട്ട് അവന്‍ നടന്നു പോയി..
څഇതാണു ആണ്‍കുട്ടി.
മുണ്ട് മടക്കിക്കുത്തി നടന്നു പോകുന്ന ശൗരിയെ നോക്കി മേദിനി അറിയാതെ പറഞ്ഞു പോയി..
തിരികെ വീട്ടിലേക്ക് സൈക്കിളില്‍ പോവുമ്പോള്‍ അവന്‍റെ മനസ്സില്‍ നിറയെ മേദിനിയുടെ മാദകലാവണ്യമായിരുന്നു. അമ്മയുടെ കൂട്ടുകാരി എന്നൊക്കെ പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല.. എന്നാലും എന്നാ ഒരു
💬 Comments
View all comments