Chapter Title : അഴകുള്ള സെലീന 2 [Nima Mohan]
വശ്യത കലർന്ന ഒരു ചിരിയുണ്ടായി. ശൗരി ആദ്യമായി കാണുകയായിരുന്നു ലൗലിയൻ്റിയുടെ അത്തരം ഭാവത്തോടെയുള്ള ചിരി.. അടിവയറിൽ സുഖകരമായ ഒരു പുളകം വെട്ടിയത് ശൗരിയറിഞ്ഞു.
പിറ്റേന്ന് വൈകുന്നേരം പതിവു പോലെ ക്ലാസ്സ് വിട്ടുകഴിഞ്ഞ് സെലീന ട്യൂഷനു പോയി. ശൗരി ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കാനും. ട്യൂഷൻ സെൻ്ററിലെക്ക് പോയ സെലീന അൽപ്പം കഴിഞ്ഞതും തിരിച്ച് വരുന്നത് കണ്ട് അവന്‍ കളി നിര്‍ത്തി അവളുടെ അരികിലേക്ക് ചെന്നു.
“ഇന്നെന്താ ട്യൂഷനില്ലേ.."
“സാറില്ല. ഇനി വ്യാഴാഴ്ച വന്നാ മതിന്ന് പറഞ്ഞു.."
“ആരാ ആലീസ് മിസ്സാണോ പറഞ്ഞത്."
“ഉം"
അവള്‍ തലയാട്ടി.
“എന്തോ പുള്ളിക്കാരിക്ക് നല്ല ദേഷ്യമാ. ഞാന്‍ ജോസ് സാറിൻ്റെ കാര്യം ചോദിച്ചപ്പൊ അതിയാന്‍ എങ്ങാണ്ട് തൊലയാന്‍ പോയെന്നാ പറഞ്ഞത്.. ആദ്യമായിട്ടാ ആലീസ് മിസ്സ് ഇങ്ങനെയൊക്കെ പറഞ്ഞു കേള്‍ക്കുന്നെ"
“രണ്ടും കൂടെ ഒടക്കായോ ഇനി.."
ശൗരിക്ക് സംശയമായി...
“ആവോ ആര്‍ക്കറിയാം."
“ആലീസ് മിസ്സിനെന്താ പണി. അവരു ക്ലാസെടുക്കില്ലേ.."
ശൗരി തിരക്കി
മിസ്സിനു ഇന്നു സെന്റ് ജോ പളളിയിലെ റാസായ്ക്ക് പോണമെന്ന്.. സത്യം പറഞ്ഞാ പുള്ളിക്കാരിക്ക് ക്ലാസ്സെടുക്കാൻ താൽപര്യമില്ല അതാ.."
“ഇന്നാണോ അവിടുത്തെ റാസാ. എന്നാ ഞാനൊന്നു പോയിട്ട് വരാം.. സെലീനേച്ചി വരുന്നോ.."
“ആ ബെസ്റ്. സന്ധ്യ കഴിഞ്ഞിട്ടുള്ള ഒരു പരിപാടിക്കും മമ്മി വിടില്ലന്ന് നിനക്കറിയില്ലേ..”
“ആ എന്നാ വേണ്ട ഞാന്‍ തന്നെ പൊയ്ക്കോളാം.."
“നിയെങ്ങനാ പോണെ.."
“ബസ്സിനു പോകാം..സൈക്കിളേപ്പൊയാല്‍ മഴ പെയ്താല്‍ നനയേണ്ടി വരും."
അവൻ്റെയോപ്പം റാസായ്ക്ക് പോണമെന്ന് സെലീനയക്ക് ഉത്ക്കടമായിട്ടുളെളാരു ആഗ്രഹമുണ്ടായിരുന്നെങ്കിലും മമ്മിയുടെ സമ്മതം കിട്ടില്ലന്നുറപ്പുള്ളതുകൊണ്ട് അവള്‍ ആഗ്രഹം അടക്കി.
ട്യൂഷൻ സെൻ്ററിൽ നിന്ന് നേരത്തെ എത്തിയ ആലീസ് കുറച്ച് നേരം
💬 Comments
View all comments