Chapter Title : അഴകുള്ള സെലീന 2 [Nima Mohan]
കൊട്ടിയടച്ചപോലെ നിൽക്കുവായിരിന്നു ആലീസ്.
നിന്നനില്‍പില്‍ ഉരുകി നിലത്തേക്കു വീഴാന്‍ അവള്‍ കൊതിച്ചു പോയി. അവളുടെ പരവേശം ശൗരി ശരിക്കും ആസ്വദിച്ചു. മതി. ഇനി അടുത്ത ഘട്ടം.
ആലീസിനൊന്നുറക്കെ കരയാന്‍ തോന്നി. അവള്‍ ടവ്വല കൊണ്ട് മുഖം പൊത്തി. ജോസ്. ചതിയന്‍. അവളുടെ നെഞ്ച്
പൊട്ടിത്തകര്‍ന്നു
“ഒരു കാര്യത്തില്‍ മിസ്സിന് ഭാഗ്യമുണ്ട് അവനാ വീഡിയോ അയാളെ മാത്രമെ കാണിച്ചു കൊടുത്തിട്ടുളളൂ. ജോസിൻ്റെ മൊബൈലിൽ മാത്രമേ അതിൻ്റെ കോപ്പിയുള്ളൂ..”
ആലീസിനു അതൊന്നും കേട്ടിട്ട് ഒരു സമാധാനവും തോന്നിയില്ല.
അവള്‍ വിമ്മിക്കരഞ്ഞു..
"വാ നമുക്കങ്ങോട്ട് മാറി നില്‍ക്കാം.”
അവൾ കൂട്ടാക്കാതെ നിന്നെങ്കിലും ശൗരി അവളുടെ കയ്യില്‍ പിടിച്ചു വലിച്ചു മെയിന്‍ റോഡില്‍ നിന്ന് അല്പം മാറിയുള്ള ഇടവഴിയിലേക്ക് നീക്കി നിര്‍ത്തി. ആലീസിൻ്റെ ഏങ്ങലടിക്ക് ശക്തി കൂടി.
“ഞാന്‍ ചത്തുകളയും.."
അവളുടെ വാക്കുകള്‍ കരച്ചിലിനിടയിലും ശൗരി കേട്ടു.
"എൻ്റെ മിസ്സെ കിടന്നിങ്ങനെ കരയാതെ. എല്ലാത്തിനും ഒരു പരിഹാരമുണ്ടാക്കാം. അവൻ്റെ കയ്യില്‍ മാത്രമല്ലേ അതുളളു. അതങ്ങ് നശിപ്പിച്ചാ പോരേ.."
"അവൻ്റെ മൊബൈലിൽ നിന്ന് ആരുമറിയാതെ അത് എങ്ങനെ കളയുമെന്നാ നീ പറയുന്നത്.."
കരച്ചിലിനിടയിൽ അവൾ തിരക്കി.
"അതു ഞാന്‍ ചെയ്തു തരാം.നൂറുശതമാനം ഉറപ്പ്.."
ആലീസ് കരച്ചിലിനിടയിലും അവനെ പ്രതീക്ഷയോടെ നോക്കി.
“ഞാനല്ലേ പറയുന്നെ. മിസ്സിൻ്റെ മാനത്തിനു ഒരു പോറല് പോലുമേൽക്കില്ല. മിസ് ആദ്യം ചെയ്യണ്ടത് ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ പഴയ പോലെ അവനുമായി ഇടപെടുക. പക്ഷേ അയാളു കളിക്കാന്‍ വിളിച്ചാല്‍ പോയേക്കല്ല്..രണ്ടു ദിവസത്തിനുളളില്‍ ഞാനാ മൊബൈല്‍ മിസ്സിനു തരും."
ആലീസ് അൽപ്പനേരത്തേക്കൊന്നും മിണ്ടിയില്ല. ശൗരി അവളെന്തെങ്കിലും പറയാന്‍ കാത്തുനിന്നു. ആലീസിൻ്റെ
തലയിലൂടെ മിന്നൽപ്പിണറുകള്‍ പോലെ ചിന്തകള്‍ പാഞ്ഞുപോയി
“വാ നമ്മക്ക് പോകാം, ദേ മഴ തോര്‍ന്നു. ഞാന്‍ മിസ്സിനെ വീട്ടിലാക്കിയിട്ടേ പോകുന്നുള്ളൂ."
ശൗരി വിളിച്ചതും ഒന്നും മിണ്ടാതെ അവള്‍ ഒപ്പം നടന്നു. വീട്ടുപടിക്കലെത്തിയതും ആലീസ് നിന്നു.
“നിന്നെക്കൊണ്ട് പറ്റുമോ എന്നെ ഇതീന്ന് രക്ഷിക്കാന്‍.."
ആലീസിൻ്റെ ശബ്ദത്തിനു വല്ലാത്തൊരു ശാന്തതയുണ്ടായിരുന്നു.
"പിന്നില്ലാതെ മിസ്സോന്നുകൊണ്ടും പേടിക്കണ്ട."
“എനിക്ക് വലുത് എൻ്റെ മാനമാ. അതു പോയാല്‍ ഞാന പിന്നെ ജീവിച്ചിരിക്കില്ല... അവൻ്റെ പേരെഴുതി വെച്ചിട്ട് ഞാൻ ആറ്റിൽച്ചാടും... നിന്നെ ഞാനിപ്പോ
💬 Comments
View all comments