0%

Chapter Title : അഴകുള്ള സെലീന 3 [Nima Mohan]

Author : kkstories Read All Parts 118.4K

വന്നു
"എടാ നീ വഴിയിൽ കിടന്നു കരയാതെ.. വല്ലോരും കണ്ടാൽപ്പിന്നെ അത് മതി."
അവൻ കരച്ചിൽ അടക്കിപ്പിടിച്ചു.
"എത്ര രൂപ വേണം ചേട്ടാ.."
"ഒരു അയ്യായിരമെങ്കിലും വേണം.."
"ഉയ്യോ അത്രേം പൈസ ഒന്നും എൻ്റെ കയ്യിൽ ഇല്ല ചേട്ടാ.."
അവൻ തീ പിടിച്ച മനസ്സോടെ പറഞ്ഞു.
"കാശായിട്ട് വേണ്ടടാ.. വല്ല സ്വർണ്ണമാണേലും മതി. ഞാൻ വിറ്റു കാശാക്കി അവർക്ക് കൊടുത്തോളാം.."
ആൽബർട്ട് മൗനമായി..
"നിൻ്റെ മമ്മിയുടെ കയ്യിൽ ഇഷ്ടം പോലെ വളയുണ്ടല്ലോ..അതീന്ന് ഒരെണ്ണം ഒപ്പിക്കാൻ നോക്ക്.."
ശൗരി ഒരൂഹം വെച്ച് തട്ടി വിട്ടു.
ആൽബർട്ട് മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല.. പക്ഷേ അവൻ്റെ മുഖത്തെ ഭാവത്തിന് ഒരു അയവ് വന്നു.
"നീയിവിടെ നിൽക്ക്.. ഞാൻ പോയി സൈക്കിളെടുത്തിട്ടു വരാം.."
ശൗരി അവനെ വഴിയരികിൽ നിർത്തിയിട്ട് പോയി സൈക്കിൾ എടുത്ത് കൊണ്ടു വന്നു. ആൽബർട്ടിനെ മുന്നിലിരുത്തി അവൻ സൈക്കിൾ ചവിട്ടി വിട്ടു.
"ഡാ നിനക്കറിയാമോ സോന ചേച്ചി ആരാണെന്ന്.. പണ്ട് ബസിലെ കിളി ഒന്ന് ദേഹത്ത് തൊട്ടതിന് അടിച്ചു കരണം പുകച്ച സാധനമാ അവര്.. അവൾക്ക് ഇതൊന്നും പുത്തരിയല്ല.."
സൈക്കിൾ ചവിട്ടുന്നതിനിടയിൽ ശൗരി അവനെ പറ്റാവുന്ന രീതിയിലോക്കെ പേടിപ്പിച്ചു കൊണ്ടിരുന്നു.
പതിനഞ്ച് മിനിറ്റ് കൊണ്ട് അവർ ആൽബർട്ടിൻ്റെ ബംഗ്ലാവിൻ്റെ മുന്നിലെത്തി. ഗേറ്റിൻ്റെ മുൻപിൽ അവനെ ഇറക്കിയിട്ട് ശൗരി സൈക്കിൾ തിരിച്ചു.
"അപ്പൊ കാശിൻ്റെ കാര്യം മറക്കരുത്... ഈ തിങ്കളാഴ്ച വരെ സമയമുണ്ട്.. അത് വരെ ഞാൻ പുള്ളിക്കാരിയെ പറഞ്ഞു നിർത്താം.."
"എനിക്ക് പേടിയാ ചേട്ടാ വളയെടുക്കാൻ.. മോഷണം കർത്താവിനു നിരക്കാത്ത കാര്യമെന്നാണ് മമ്മി എപ്പഴും പറയുന്നത്.."
ആൽബർട്ട് വിഷണ്ണനായി പറഞ്ഞു.

💬 Comments

View all comments