0%

Chapter Title : അഴകുള്ള സെലീന 3 [Nima Mohan]

Author : kkstories Read All Parts 118.5K

വാതിൽ വഴി മുറ്റത്തേക്ക് ചെന്നു. ശൗരിയെ കണ്ടതും അവൾക്ക് സമാധാനമായി. കടം വാങ്ങിയ കാശ് കൊടുക്കാനുള്ള ആരെങ്കിലും ആണോയെന്ന് ഓർത്താണ് അവൾ ചെന്നത്.
"ആഹ നീയായിരുന്നോ..?എന്തിയേടാ അവൻ.."
അവൾ തിരക്കി.
”വീട്ടിൽ കൊണ്ടാക്കി. സംഭവിച്ചതോർത്ത് അവന് നല്ല വിഷമമുണ്ട്.. ചേച്ചിയുടെ കയ്യിൽ നിന്ന് അടി കൂടി കിട്ടിയപ്പോൾ അവൻ ശരിക്കും പേടിച്ച് പോയിട്ടുണ്ട്.."
"കണക്കായിപ്പോയി.."
സോന അറുത്തുമുറിച്ചു പറഞ്ഞു.
ശൗരിയൊന്ന് മന്ദഹസിച്ചു.
"ഞാനൊരു കാര്യം കൂടി പറയാനാ വന്നത്.. എന്നോട് കിടന്നു തട്ടിക്കേറരുത്.."
"എന്താ പറ.."
അവൾ എളിയിൽ കൈ വെച്ചു കൊണ്ട് തിരക്കി.
"ഇവിടെ നടന്നത് ആരോടും പറയാതിരിക്കാൻ അവൻ കുറച്ച് പൈസ തരാമെന്ന് പറഞ്ഞു. എന്താ ചെയ്യണ്ടേ.."
"എനിക്കവൻ്റെ പൈസയൊന്നും വേണ്ടന്നു പറ.. ഞാനാരോടും ഒന്നും പറയാനും പോകുന്നില്ല."
സോന പറഞ്ഞു.
”എൻ്റെ സോനേച്ചീ..”
അവൻ അവളുടെ അരികിലേക്ക് ചെന്നു.
"ചേച്ചിക്കിപ്പോ കാശിനത്യാവശ്യമുള്ള സമയമല്ലെ..
അവൻ തരുന്നത് എത്രയേലുമാട്ടെ.. അതങ്ങ് വാങ്ങാൻ പാടില്ലേ.."
സോനയുടെ മുഖത്തെ ഭാവത്തിന് ഒരു മയം വന്നു. "അയിനു എത്ര കിട്ടുമെന്നാ.."
"ഒരു അയ്യായിരം വാങ്ങിത്തരാം.. മതിയോ.."
"അയ്യായിരമോ.."
പത്തോ നൂറോ അങ്ങേയറ്റം അഞ്ഞൂറോ പ്രതീക്ഷിച്ചു നിന്ന സോനയുടെ വാ പൊളിഞ്ഞു..
"പിന്നില്ലേ.. ആ പലചരക്കു കടേലെ പാണ്ടിയുടെ കടമങ്ങ് തീരുമല്ലോ.. അതോടെ അവനു ചേച്ചിയെ കാണുമ്പോളുള്ള കൃമികടി അങ്ങ് തീരുകേം ചെയ്യും.."
സോനയ്ക്ക് ആ സമയത്തും ചിരി വന്നു പോയി.
"നിനക്കെങ്ങനെ മനസിലായി അയാൾക്ക് എന്നെക്കാണുമ്പോൾ കൃമികടിയുെണ്ടന്ന്.."
"അതൊക്കെ ഞാൻ നേരിട്ട് കണ്ടതാ.. ചേച്ചിയെ കാണുമ്പോളുള്ള അയാളുടെ നോട്ടമെക്കെ."
ഇവൻ പറയുന്നതും കാര്യമാണ് അവളോർത്തു.
ആ കാശ് കിട്ടിയാൽ

💬 Comments

View all comments