Chapter Title : അഴകുള്ള സെലീന 3 [Nima Mohan]
ചെട്ടിയാരുടെ ശല്ല്യം അങ്ങോഴിവാക്കാം.
"എന്നാലും ആ പയ്യനെ ഞാൻ തല്ലുകേം ചെയ്തു. ഇനി അതിൻ്റെ കയ്യീന്ന് ഞാനെങ്ങനാ പൈസ വാങ്ങുക.."
അവൾക്കു മനപ്രയാസം തോന്നി.
"അതൊന്നുമോർത്ത് ചേച്ചി വിഷമിക്കണ്ട.. ഞാൻ നോക്കിക്കോളാം.."
"എന്തേലും കുഴപ്പമുണ്ടായാൽ എന്ത് ചെയ്യും..
പിള്ളേരല്ലെ..? ഇത്രയും പൈസക്ക് വേണ്ടി വല്ല മോഷണമോ മറ്റോ നടത്തുമോ.."
"അവൻ്റെ വീട്ടിൽ തന്നെയുണ്ടല്ലോ ഇഷ്ടം പോലെ മുതല്.. പിന്നെന്തിനാ പുറത്ത് പോയി കക്കുന്നത്.. ഇനി അവൻ കട്ടാലും സോനേച്ചി പേടിക്കണ്ട.. ചേച്ചിയുടെ തലയിൽ വരാതെ ഞാൻ നോക്കിക്കോളാം.."
അവൾ അർദ്ധ സമ്മതഭാവത്തിൽ നിന്നു.
"എന്നാ ശരി ഞാൻ പോകുവാ...എന്തിയേ മീനു.."
"അവള് ട്യൂഷന് പോയി... നീയെന്തായാലും വന്നതല്ലേ.. ഇത്തിരി കാപ്പി കുടിച്ചിട്ട് പോകാം.."
അവനെയും വിളിച്ച് അവള് അകത്തേക്ക് പോയി. ശൗരി കസേരയിലിരുന്നു.
അവള് അടുക്കളയിലേക്ക് പോയി അവനുള്ള കാപ്പിയുമായി വന്നു..
"നിനക്ക് ചക്ക വറുത്തത് വേണോ."
"ഒന്നും വേണ്ട ചേച്ചീ.. ഇത് കുടിച്ചിട്ട് ഞാൻ പോയേക്കുവാ.."
അവൻ കാപ്പി വാങ്ങി കുടിച്ചു.. മുൻ വാതിലിൽ ആരോ തട്ടുന്ന ശബ്ദം കേട്ടതും സോന എഴുന്നേറ്റു..
"ആരാണോ ഈ നേരം.."
പറഞ്ഞിട്ട് അവള് ചെന്ന് വാതിൽ തുറന്നു. പുറത്ത് നിൽക്കുന്ന ആളെ കണ്ടതും സോനയൊന്നു ഞെട്ടി തൊട്ടു മുന്നിൽ ചെട്ടിയാർ.. അയാളെ കണ്ടതും സോന പെട്ടന്ന് വല്ലാതായി.. അയാളുടെ നോട്ടം സോനയുടെ നെഞ്ചിലേക്ക് നീണ്ടു.. അവൾക്ക് തൊലിയുരിയുന്ന പോലെ തോന്നി..
"എൻ്റെ പൈസ തരാമെന്ന് പറഞ്ഞു ജോയി പറ്റിച്ചിട്ട് പോയിട്ടു മാസം മൂന്നായി.. എനിക്കിപ്പോ എൻ്റെ കാശ് വേണം.."
അയാള് തമിഴ് കലർന്ന മലയാളത്തിൽ പറഞ്ഞു.
മദ്യലഹരിയിൽ അയാളുടെ
💬 Comments
View all comments