0%

Chapter Title : അഴകുള്ള സെലീന 4 [Nima Mohan]

Author : kkstories Read All Parts 63.4K

ദേഹത്ത് ആരും തട്ടാതെ ഒരു വലയം തീർത്ത പോലെ നിൽക്കുന്ന ശൗരിയെ അവൾ മനസ്സ് കൊണ്ട് ആരാധിച്ചു പോയി.

ബസ്സിറങ്ങി നടക്കുമ്പോൾ സെലീനയുടെ മുഖത്ത് ഒരു പുഞ്ചിരിയുണ്ടായിരുന്നു.
"ഞാനീ തോട്ടിലേക്ക് വീണാൽ നീയെന്ത് ചെയ്യും ശൗരി"
അവളുടെ ചോദ്യം കേട്ട് അവനൊന്നമ്പരന്നു.

"ഞാനെടുത്തു ചാടും.. നിന്നെ വലിച്ചു കയറ്റും.. എന്നിട്ട് ഒരെണ്ണം ഇട്ടു തരും.."
സെലീന ചിരിച്ചു.

"ഇനി ഞാനെങ്ങാനും മരിച്ചു പോയാലോ.."

അവൾ തെല്ലൊരു കുസൃതിയോടെ തിരക്കി
"എൻ്റെ കയ്യീന്ന് നീ പോയാൽ പിന്നെ സെലീനയില്ലാത്ത കരയിൽ ശൗരിയും വേണ്ട.."
അവൻ്റെ മറുപടി കേട്ട് അവൾക്ക് ഉള്ളിലൊരു വികാരത്തള്ളിച്ചയുണ്ടായി. സെലീന പിന്നെയൊന്നും സംസാരിച്ചില്ല.

"എന്തിനാ ഇങ്ങനെ സങ്കടപ്പെടുത്തുന്ന കാര്യങ്ങള് പറയുന്നത്.."
ശൗരി ചോദിച്ചു. സെലീന അവനെ അലിവോടെ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.
വീട്ടിലെത്തിയതും അവനെ ഒന്ന് കൂടി നോക്കിയിട്ട് അവൾ അകത്തേക്ക് പോയി.

അന്ന് രാത്രി ഉറങ്ങുമ്പോൾ സെലീന അടുത്ത് കിടന്ന തലയിണയിൽ കെട്ടിപ്പിടിച്ചാണ് ഉറങ്ങിയത്. അവൾക്ക് ശൗരിയെ വേണമായിരുന്നു. അവൻ്റെ മണം വേണമായിരുന്നു. അവൾ തൻ്റെ നെഞ്ച് തലയിണയിലേക്ക് അമർത്തി വെച്ച് ഉറങ്ങാൻ ശ്രമിച്ചു.

വ്യാഴാഴ്ച. രാവിലെ ബസ്സ്റ്റോപ്പിൽ വെച്ച് ശൗരി ആൽബർട്ടിനെ കണ്ടു.
"കോളടിച്ചു..വള റെഡിയാക്കി വെച്ചോ.. സോനേച്ചി വളഞ്ഞിട്ടുണ്ട്.."
അവനെ കണ്ടതും ശൗരി പറഞ്ഞു. ആൽബർട്ട് അന്തം വിട്ടു നിന്നു.

"സത്യമാണോ.."
അവന് വിശ്വസിക്കാനായില്ല..
"സത്യം.. പക്ഷെ ഒരു കാര്യമുണ്ട്.. അവര് നിൻ്റെ വീട്ടിലോട്ടു വരില്ല.. നമുക്ക് വേറൊരു സ്ഥലത്ത് വെച്ച് പരിപാടി നടത്താം.."
"അതെവിടെ.."

ആൽബർട്ട് ആകാംക്ഷയോടെ തിരക്കി.
സോനയ്ക്ക് വേണ്ടി എങ്ങോട്ട് പോകാനും അവൻ തയ്യാറായിരുന്നു.
"ശനിയാഴ്ച്ച വൈകുന്നേരം

💬 Comments

View all comments