0%

Chapter Title : അഴകുള്ള സെലീന 5 [Nima Mohan]

Author : kkstories Read All Parts 70013

ആൾക്കൂട്ടത്തിലേക്ക് നോക്കുന്നുണ്ട്.. ആൽബർട്ടും ചുറ്റും നോക്കുന്നുണ്ട്.. അല്പ സമയം കഴിഞ്ഞപ്പോൾ റാസ ആരംഭിച്ചു. ആൾക്കൂട്ടം റാസയുടെ കൂടെ നീങ്ങിത്തുടങ്ങി. കപ്പേളയുടെ മുന്നിൽ ശൗരിയും ആൽബർട്ടും ഏതാനും പേരും മാത്രം അവശേഷിച്ചു.

"ചേച്ചി പറ്റിച്ചോ.."

ആൽബർട്ട് തിരക്കി.

"ഹേയ്.. വീട്ടിൽ സാരി ഉടുത്ത് ഒരുങ്ങി നിൽക്കുന്നത് ഞാൻ കണ്ടതല്ലേ.."

ശൗരി ചുറ്റും നോക്കിക്കൊണ്ട് പറഞ്ഞു. സോന ചേച്ചി പറ്റിക്കില്ല എന്ന് അവനുറപ്പായിരുന്നു.

ആൽബർട്ട് വിഷണ്ണനായി നിന്നു.

എന്തൊക്കെ മോഹങ്ങളായിരുന്നു ഒറ്റ നിമിഷം കൊണ്ട് ആവിയായിപ്പോയത്.. അവൻ്റെ മുഖഭാവം കണ്ടപ്പോ ശൗരിക്കും വല്ലായ്മ തോന്നി.

"നീ വിഷമിക്കണ്ട.. നമുക്ക് വേറൊരു ദിവസം സെറ്റാക്കാം.. ചേച്ചിക്ക് എന്തേലും പ്രശ്നം ഉണ്ടായിക്കാണും.. അല്ലാതെ പറ്റിക്കത്തൊന്നുമില്ല. ഇതിനൊക്കെ ഒരു നേരമുണ്ട്.. നിനക്കതായിട്ടില്ല അതാ.."

ആൽബർട്ട് മൂകനായി നിന്നു.

"വള പോയി എന്നൊന്നും കരുതി പേടിക്കണ്ട. അതൊക്കെ ഞാൻ വാങ്ങിച്ചു തന്നോളാം..വാ.. നമുക്ക് ചുമ്മാ ഒന്ന് കറങ്ങിയിട്ട് വരാം.."

ശൗരി അവനെ സമാധാനിപ്പിക്കാൻ വേണ്ടി വിളിച്ചെങ്കിലും ആൽബർട്ട് താൽപര്യമില്ലാത്ത മട്ടിൽ നിന്നു.

"ഓ വേണ്ട.. നമുക്ക് തിരിച്ച് പോയേക്കാം.."

അവൻ പറഞ്ഞു.

"എന്നാ ഓട്ടോയ്ക്ക് പോകാം.. നിന്നെ വീട്ടിലാക്കിയിട്ട് ഞാൻ പൊയ്ക്കോളാം.."

ശൗരി അതു വഴി വന്ന ഒരു ഓട്ടോയ്ക്ക് കൈ കാണിച്ചു നിർത്തി. ഓട്ടോ റാസയുടെ ഏറ്റവും പിന്നിലൂടെ മെല്ലെ നീങ്ങി. ശൗരി പുറത്തെ കാഴ്ചകൾ നോക്കിയിരുന്നു. അവൻ്റെ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു. കപ്പിനും ചുണ്ടിനുമിടയിൽ വെച്ച് നഷ്ടമായ ഒരനുഭവം. റോഡിൻ്റെ ഓരത്ത് കൂടി പോകുന്ന റാസായുടെ സമീപത്ത് കൂടി ഓട്ടോ പതിയെ നീങ്ങി.

റാസാ കാണാൻ കടത്തിണ്ണയിൽ നിറഞ്ഞു നിൽക്കുന്ന ആൾക്കൂട്ടത്തിൽ ഏറെ പരിചിതമായ ഒരു മുഖം മിന്നായം പോലെ ശൗരി ഓട്ടോയിലിരുന്നു കണ്ടു..

"ചേട്ടാ ഓട്ടോ നിർത്തിക്കേ.. ഞങ്ങൾക്ക് ഇവിടെ ഇറങ്ങണം.. ഒരത്യാവശ്യമുണ്ട്"

ഓട്ടോക്കാരൻ അവനെ ഈർഷ്യയോടെ തിരിഞ്ഞ് നോക്കിയിട്ട് വണ്ടി റോഡ് സൈഡിൽ നിർത്തി. അയാളെന്തോ പിറുപിറുത്തത് കാര്യമാക്കാതെ ശൗരി ഓട്ടോയിൽ നിന്നിറങ്ങി.

"ഇറങ്ങിവാടാ.."

അവൻ ആൽബർട്ടിനെ വിളിച്ചു..അവന് കാര്യം മനസിലായില്ല..

"എന്താ ഇവിടെ ഇറങ്ങുന്നത്.."

"അതൊക്കെയുണ്ട്.. നീ വാ.."

ഓട്ടോക്കാശ് കൊടുത്തിട്ട് അവനെയും വിളിച്ചു കൊണ്ട് ശൗരി തിരക്കിനിടയിലൂടെ നടന്നു.

💬 Comments

View all comments