Chapter Title : അഴകുള്ള സെലീന 5 [Nima Mohan]
സുഖം കൊണ്ട് തല കറങ്ങുന്ന പോലെ അവൾക്ക് തോന്നി.. ശൗരിയുണ്ടായിരുന്നെങ്കിൽ.. അവൾ പതിയെ തറയിൽ നിന്നും എഴുന്നേറ്റു.
ശനിയാഴ്ച.. ക്ലാസ് ഇല്ലാതിരുന്നതിനാൽ ശൗരി ഉച്ച കഴിഞ്ഞു ഉറക്കമായിരുന്നു.
വൈകുന്നേരം ആറ് മണിക്ക് കുളിയും കഴിഞ്ഞ് ശൗരി സോനയുടെ വീട്ടിലെത്തി. സോന കുളി കഴിഞ്ഞ് തല തുവർത്തിക്കൊണ്ട് പുറത്തേക്കിറങ്ങി വന്നതും മുറ്റത്ത് ശൗരി നിൽക്കുന്നു.
"നീ വന്നിട്ട് കുറേ നേരമായോ.."
അവൾ തിരക്കി.
"ഇല്ല.. ഇപ്പൊ വന്നതേയുള്ളൂ.."
"കേറി വാടാ.."
അവളവനെ അകത്തേക്ക് വിളിച്ചു.
ശൗരി അകത്തേക്ക് കയറി.
"ചേച്ചി സാരിയാണോ ഉടുക്കുന്നത് റാസായ്ക്ക്.."
"അതേ.. എന്തേ.."
"ഹേയ് ഒന്നൂല്ല... ഞാൻ ചോദിച്ചെന്നേ ഒള്ളൂ..സാരി ഉടുക്കുന്നതാണ് നല്ലത്.."
അവൻ പറഞ്ഞത് കേട്ട് സോന പുഞ്ചിരിച്ചു.
"ഞാൻ പോയി ഒരുങ്ങിയിട്ട് വരാം.. നീയിവിടെ കാണുമോ.."
അവൻ തലയാട്ടി. സോന സാരിയുടുക്കാൻ മുറിയിലേക്ക് പോയി. ശൗരി അവൾ ഒരുങ്ങി വരുന്നതും കാത്ത് മുറിക്ക് പുറത്തു നിന്നു.
ഒരുക്കം കഴിഞ്ഞ് അവള് പുറത്തിറങ്ങുമ്പോൾ സമയം ആറര കഴിഞ്ഞിരുന്നു. അവൾ ചെറുതായി മേക്കപ്പ് ഇട്ടിരുന്നത് കൊണ്ട് സൗന്ദര്യം ഇരട്ടിച്ചിരുന്നു.
അവളെ സാരിയുടുത്ത് കണ്ടതും ശൗരിക്കും കമ്പിയായി.
"എങ്ങനുണ്ട്.."
അവൾ തിരക്കി..
"കൊള്ളാം.. സൂപ്പറായിട്ടുണ്ട്.. കണ്ടിട്ട് എനിക്ക് പോലും കണ്ട്രോള് പോകുന്നു.."
സോന പൊട്ടിച്ചിരിച്ചു..
"എങ്കിൽ ഇവിടെ നിൽക്കണ്ട.. വേഗം പോയി ഒരുങ്ങിക്കോ.. ഞാൻ പിറകെ വന്നോളാം.."
അവൾ ചിരിക്കിടയിൽ പറഞ്ഞു.
"എങ്കിൽ ഞാൻ പോകുവാ.. ആൽബർട്ട് ഇപ്പൊ വരും.. ഏഴ് മണിയാകുമ്പോൾ കപ്പേളയുടെ മുന്നിൽ നിന്നോണം.. ഞങ്ങള് അങ്ങോട്ട് വന്നേക്കാം.."
സോന തലയാട്ടി..
ശൗരി വീട്ടിൽ ചെല്ലുമ്പോൾ ആൽബർട്ട് വീട്ടിലേക്കുള്ള വഴിയിലൂടെ വരുന്നത് കണ്ടു.
💬 Comments
View all comments